മണപ്പുറത്തിന്റെ സാംസ്‌കാരിക ചരിത്രം പരിചയപ്പെടുത്തി കലോത്സവത്തിന്റെ ക്ഷണപത്രിക
വാടാനപ്പള്ളി : നാട്ടിക മണപ്പുറത്തിന്റെ സാംസ്‌കാരിക ചരിത്രം പുതുതലമുറയെ പരിചയപ്പെടുത്തിയാണ് ഇത്തവണ വലപ്പാട് ഉജില്ലാ കലോത്സവത്തിന്റെ ക്ഷണപത്രിക.കെട്ടിലും മട്ടിലും പുതുമയാര്‍ന്ന ഉള്ളടക്കമാണ് ക്ഷണപത്രികയില്‍ സംഘാടകര്‍ ഉള്‍പ്പെടുത്തിയത്. സാമൂഹിക പരിഷ്‌കര്‍ത്താവ് ഭ്രാതാ വേലുക്കുട്ടി മാസ്റ്റര്‍, കവി കുഞ്ഞുണ്ണിമാഷ്., മണപ്പുറം ഗാന്ധി വി.എസ്.കേരളീയന്‍, മഹാകവി കെ.എസ്.കെ.തളിക്കുളം, നാട്ടിക മണപ്പുറത്തിന്റെ ശില്പിയെന്നറിയപ്പെടുന്ന എ.പി.രാമന്‍ എന്നിവരെല്ലാം ക്ഷണപത്രികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഡി.എം.പൊറ്റേക്കാട്ട്, ലോക ശ്രദ്ധ നേടിയ സംവിധായകന്‍ രാമുകാര്യാട്ട്, മുന്‍ എം.എല്‍.എ വി.കെ ഗോപിനാഥന്‍, നോവലിസ്റ്റ് ജെ.വി.ജി, നാടക സംവിധായകന്‍ കഴിമ്പ്രം വിജയന്‍ എന്നിവരുടെ ചിത്രങ്ങളും ക്ഷണപത്രികയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇവരുടെയെല്ലാം ജീവ ചരിത്രകുറിപ്പുകള്‍ ഉള്‍പെടുത്തി പാദമുദ്രകള്‍ എന്ന ചെറു പുസ്തകവും കലോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ടെന്ന് റിസപ്ഷന്‍കമ്മിറ്റി കണ്‍വീനര്‍ സി.കെ.ബിജോയ് പറഞ്ഞു.
കെ.വി അശോകന്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. ഡിസംബര്‍ 5 മുതല്‍ 8 വരെ ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഉപജില്ലാ കലോത്സവം. ഈമാസം അഞ്ച് ,ആറ് , ഏഴ് ,എട്ട് തിയ്യതികളിലായി ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."