ബജറ്റില്‍ വടക്കാഞ്ചേരിക്ക് അനുവദിച്ച പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കണം: അനില്‍ അക്കര
വടക്കാഞ്ചേരി : 2016-17 വാര്‍ഷിക ബജറ്റില്‍ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് അനുവദിച്ചിട്ടുള്ള 8 കോടി രൂപയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കത്ത് നല്കി. ഷൊര്‍ണൂര്‍ -കൊടുങ്ങല്ലൂര്‍ സംസ്ഥാന പാത 3 കോടി, കോഞ്ചേരി പറമ്പായി റോഡ് 1 കോടി, സെമിനാരി പറമ്പായി റോഡ് 1 കോടി, അടാട്ട് ചിറ്റിലപ്പിള്ളി റോഡ് 1 കോടി, കൈപറമ്പ് പറപ്പൂര് റോഡ് 2 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയുടെ കുറുകെയുള്ള പുഴയ്ക്കല്‍ പുഴയിലേക്ക് തകര്‍ന്ന് വീണ പുഴക്കല്‍ പാലത്തിന്റെ ഇരുമ്പ് ഗര്‍ഡറുകള്‍ പുഴയില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി വേണമെന്ന് ആവശ്യ പ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും എം.എല്‍.എ കത്ത് നല്‍കിയിട്ടുണ്ട്.ഇത് സംബന്ധിച്ച് കഴിഞ്ഞ ജൂലായ് 13 ന് എം.എല്‍.എ നിയമസഭയില്‍ സബ് മിഷന് അവതരിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."