വിന്‍ഡീസ് ടീം തെരഞ്ഞെടുപ്പിനെതിരേ മുതിര്‍ന്ന താരങ്ങള്‍
ആന്‍ഡിഗ്വ: ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ടീം സെലക്ഷനെതിരേ മുതിര്‍ന്ന താരങ്ങള്‍. കീരോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന് എന്നീ താരങ്ങളെ ടീമിലെടുത്തതിനെയാണ് മുതിര്‍ന്ന താരങ്ങളായ ക്രിസ് ഗെയ്ല്, ഡ്വയ്ന്‍ ബ്രാവോ, ഡാരി സമ്മി എന്നിവര്‍ വിമര്‍ശിച്ചത്. ടീം സെലക്ഷനുള്ള മാനദണ്ഡമെന്താണെന്നാണ് ഇവരുടെ ചോദ്യം. ഇരുവരും അടുത്തിടെ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാത്ത സാഹചര്യത്തില്‍ എന്തു മത്സരമികവ് പരിഗണിച്ചാണ് ഇവരെ ടീമിലെടുത്തതെന്നാണ് മുതിര്‍ന്ന താരങ്ങളുടെ ചോദ്യം.
വിന്‍ഡീസിലെ പ്രമുഖ ക്രിക്കറ്റ് ടൂര്‍ണമെന്റായ നാജിക്കോ സൂപ്പര്‍ 50യില്‍ ഈ മൂന്നു താരങ്ങള്‍ പുറമേ പൊള്ളാര്‍ഡും നരെയ്നും കളിച്ചിരുന്നില്ല. ടൂര്‍ണമെന്റില്‍ പന്തെറിയുന്നതില്‍ നരെയ്ന് വിലക്കുണ്ടായിരുന്നു. സൂപ്പര്‍ 50യില്‍ കളിക്കുന്നതിന് നരെയ്ന് വിലക്ക് എന്നാല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ അതില്ല.എങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ സാധിക്കുന്നതെന്ന് ക്രിസ് ഗെയ്ല് ട്വിറ്ററില്‍ കുറിച്ചു. പൊള്ളാര്‍ഡിന് പരുക്കുള്ളതിനാല്‍ സൂപ്പര്‍ 50യിലും ബിഗ്ബാഷിലും കളിക്കാന്‍ സാധിച്ചില്ല. പിന്നെങ്ങനെ അദ്ദേഹത്തെ ടീമിലെടുക്കുമെന്നും ഗെയ്ല് ട്വീറ്റില്‍ സൂചിപ്പിച്ചു.
അതേസമയം ഇരുവരെയും കളിപ്പിക്കുന്നതിനെ ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയെന്നാണ് ബ്രാവോ വിശേഷിപ്പിച്ചത്. പരുക്കുള്ളവരെ താരങ്ങളെ അതിവേഗം പരുക്ക് ഭേദമാക്കി ടീമിലെത്തിക്കാന്‍ സാധിക്കുന്ന ബോര്‍ഡിന്റെ മായാജാലമാണ് ഇതെന്നും ബ്രാവോ പരിഹസിച്ചു. എന്നാല്‍ പൊള്ളാര്‍ഡിനെ അഭിനന്ദിച്ച സമ്മി ടീമിലെത്തിയതെങ്ങനെയെന്ന് വ്യക്തമാക്കണമെന്നും പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."