കുട്ടികളെ കടത്തുന്ന സംഘാംഗമെന്ന് സംശയം; മധ്യവയസ്‌കയെ നാട്ടുകാര്‍ പൊലിസിലേല്‍പിച്ചു ആരോപണം ശരിയല്ലെന്ന് പൊലിസ്
ചാവക്കാട്: കുട്ടികളെ തട്ടുന്ന സംഘാംഗമെന്നാരോപിച്ച് എടക്കഴിയൂരില്‍ ഭിക്ഷാടനത്തിനത്തെിയ മധ്യവയസ്‌ക്കയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പിച്ചു. ആരോപണം ശരിയല്ലെന്ന് ചാവക്കാട് പൊലിസ്.
എടക്കഴിയൂര്‍ ഖാദിരിയ്യ റോഡില്‍ ബുധനാഴ്ച്ച രാവിലെ 11 ഓടെയാണ് സംഭവം. വീട്ടു മുറ്റത്ത് കണ്ട സ്ത്രീ കുട്ടികളെ പിടിക്കാനത്തെിയതാണെന്നാരോപിച്ചാണ് നാട്ടുകാര്‍ വളഞ്ഞത്. അടുത്തയിടേയായി സോഷ്യല്‍ മീഡിയയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന പ്രചാരണം സ്ഥിരമായിരിക്കുകയാണ്. പൊലിസിന്റേതെന്ന് പറയപ്പെടുന്ന കുറേ സ്ത്രീകളുടെ ഫോട്ടോ വെച്ച് ഇവരാണ് തട്ടിക്കൊണ്ടു പോകല്‍ സംഘാംഗങ്ങളെന്നും പ്രചാരണമുണ്ട്. ഇതിലൊരു സ്ത്രീയുടെ മുഖംപോലുണ്ടെന്നാരോപിച്ചാണ് ഖാദിരിയയിലത്തെിയ സ്ത്രീയെ പിടികൂടിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റു നാല് പേര് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിയെന്നും ഇവര്‍ പറഞ്ഞുവത്ര.
വിവരമറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. ചാവക്കാട് പൊലിസെത്തി സ്ത്രീയെ സ്റ്റേഷനില്‍ കൊണ്ടു പോയി ചോദ്യം ചെയ്തു. ചാലിശേരിക്കാരിയായ ഈ സ്ത്രീക്ക് അല്‍പം മാനസീകാസ്വാസ്ഥ്യമുണ്ടെന്നും പൊലിസിനു മനസ്സിലായി. സ്ത്രീയില്‍ നിന്ന് ലഭിച്ച സൂചനയനുസരിച്ച് ഇവരുടെ പഞ്ചായത്തംഗത്തിന്റെ നംപറില്‍ വിളിച്ചപ്പോള്‍ ഇവരെ അറിയാമെന്നും ഭിക്ഷാടനത്തിനിറങ്ങിയാണ് ജീവിക്കുന്നതെന്നും അവര്‍ പറഞ്ഞതായും പൊലിസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം എടക്കഴിയൂരില്‍ രണ്ടിടത്ത് മദ്രസ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമുണ്ടായിരുന്നതായും പ്രചാരണമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."