HOME
DETAILS
MAL
പ്രതിഷേധ മാര്‍ച്ച് നടത്തി
backup
November 30 2016 | 20:11 PM
പേരൂര്‍ക്കട: ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബി.ഡി.ജെ.എസ് പേരൂര്‍ക്കടയില്‍ മാര്‍ച്ച് നടത്തി.
എസ്.ബി.ടിക്കു മുന്നില്‍ സ്ഥാപിച്ചിരുന്ന ബി.ഡി.ജെ.എസിന്റെ ഫ്ളക്സ്ബോര്‍ഡാണ് സമൂഹവിരുദ്ധര്‍ നശിപ്പിച്ചത്. വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ചൂഴാല്‍ ജി. നിര്‍മ്മലന്‍ ഉദ്ഘാടനം ചെയ്തു. സി.ആര് സുദര്ശനന് അധ്യക്ഷനായി.
മണ്ഡലം പ്രസിഡന്റുമാരായ ആര്.ബൈജു, കുന്നുകുഴി സുധീഷ്, തൊഴുവന്‍കോട് ബിനു, ഷാജി, സോമസുന്ദരം, മുട്ടട സുനില്‍, മണ്ണന്തല മുകേഷ് എന്നിവര്‍ നേതൃത്വം നല്കി. സംഭവവുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസ് പേരൂര്‍ക്കട പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."