മൂന്നരമാസം പ്രായമുള്ള കുഞ്ഞിന് രണ്ടരവയസുകാരനുള്ള കുത്തിവെയ്പ് നല്‍കിയതായി പരാതി
കോവളം: മൂന്നരമാസം പ്രായമുള്ള കുഞ്ഞിന് രണ്ടരവയസുകാരനുള്ള പ്രതിരോധ കുത്തിവെയ്പ് നല്‍കിയതായി പരാതി. കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഴിഞ്ഞം മുക്കോല പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതി ഉയര്‍ന്നത്.വിഴിഞ്ഞം കരയടിവിളാകം സ്വദേശി അമൃതത്തിന്റെ മൂന്നര മാസം പ്രായമുള്ള മകള്‍ക്കാണ് കുത്തിവെയ്പ് മാറിയെടുത്തത്. ഇവരുടെ തന്നെ രണ്ടരവയസുള്ള മകനൊപ്പമാണ് കുഞ്ഞിനെയും ആശുപത്രിയില്‍ കൊണ്ടുവന്നത്.
കുത്തിവയ്പ് മാറിയതറിഞ്ഞ് ബന്ധുക്കള്‍ ബഹളം വച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഗൗനിച്ചില്ലെന്ന് അമൃതത്തിന്റെ പിതാവ് സാമുവല്‍ പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചു. ഒബ്സര്‍വേഷന്‍ ശേഷം കുത്തിവച്ച മരുന്നിന്റെ അളവ് കൂടിയതാണെന്നും ഭയപ്പെടാനില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി രക്ഷകര്‍ത്താക്കള്‍ പറഞ്ഞു.
എന്നാല്‍ മരുന്ന് മാറിനല്കിയില്ലെന്നും ഒരേ സമയം എടുക്കേണ്ട രണ്ട് കുത്തിവയ്പില്‍ ഒന്നെടുക്കുന്നതിനിടയില് തെറ്റിദ്ധാരണ മൂലം വീട്ടുകാര്ബഹളം വച്ചതാണെന്നും മറിച്ചുള്ള ആരോപണം ശരിയല്ലെന്നുമാണ് മുക്കോല ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."