ഉല്‍പ്പാദനക്കുറവ്: നാളികേരകര്‍ഷകര്‍ക്ക് വിലവര്‍ധനവിന്റെ ഗുണംലഭിക്കുന്നില്ല
കുറ്റ്യാടി: തേങ്ങവിലയില്‍ വര്‍ധനവുണ്ടായെങ്കിലും നാളികേര കര്‍ഷകര്‍ക്കു ഗുണം ലഭിക്കുന്നില്ല.
മുന്‍മാസങ്ങളില്‍ പൊളിച്ച നാളികേരത്തിനു കിലോയ്ക്കു പതിമൂന്നും പതിനാലും രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 20 മുതല്‍ 21 രൂപ ലഭിക്കുന്നുണ്ട്.
വിലവര്‍ധനവിനെ വലിയ പ്രതീക്ഷയോടെയാണു നാളികേര കര്‍ഷകര്‍ കാണുന്നത്. എന്നാല്‍ ഉല്പാദനം കുറഞ്ഞതു കര്‍ഷകരെ കുഴക്കുകയാണ്.
നാളികേര ഉല്‍പ്പാദനത്തില്‍ മുന്നിട്ടുനിന്നിരുന്ന കുറ്റ്യാടി മലയോരം ഇന്ന് ഉല്‍പ്പാദനത്തില്‍ വളരെപിറകിലാണ്.
തെങ്ങുകൃഷിയെ ബാധിച്ച മണ്ഡരി, കൂമ്പു ചിയ്യല്‍, ചെന്നീരൊലിപ്പു തുടങ്ങിയ രോഗങ്ങള്‍ കാരണം നാളികേര കൃഷി വന്‍തോതില്‍ നശിച്ചതാണ് ഉല്‍പ്പാദനം കുറയാന്‍ ഇടയാക്കിയത്.
തെങ്ങുകൃഷി നഷ്ടത്തില്‍ ആയതോടെ പലകര്‍ഷകരും തെങ്ങുകള്‍ വെട്ടിമാറ്റി മറ്റു കൃഷിയിലേക്കു തിരിഞ്ഞു. വര്‍ഷാവര്‍ഷം തെങ്ങിനു ചെയ്യേണ്ട ജോലികളും നിലച്ചു.
ഇതെല്ലം ഉല്‍പ്പാദനം വന്‍തോതില്‍ കുറയുന്നതിലേക്കാണു നയിച്ചത്. അതേസമയം നോട്ടു പ്രതിസന്ധിയും ചില്ലറക്ഷാമവും കൂടിയായതോടെ ഉള്ള നാളികേരം വിറ്റഴിക്കാനാവാതെ കര്‍ഷകര്‍ കുഴങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."