കാര്‍ഷിക മേഖലയെ തകര്‍ത്തു: കൃഷി മന്ത്രി
തിരുവനന്തപുരം: നോട്ട് പ്രതിസന്ധി കാര്‍ഷികമേഖലയെ തകര്‍ത്തെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍.
നോട്ട് പ്രതിസന്ധി ഉടലെടുത്തതോടെ നവംബര്‍ 10 ന് വിതരണം ചെയ്ത നെല്ല് സംഭരണ കുടിശിക ഇതുവരെ കൈപ്പറ്റാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതുമൂലം രണ്ടാം തവണ കൃഷിയിറക്കേണ്ടവര് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വൈഗ അന്തര്‍ ദേശീയ ശില്‍പ്പശാലയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വായ്പകള്‍ നല്‍കിയിരുന്ന സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി കര്‍ഷകരെ ബാധിച്ചു. കാര്‍ഷിക ഉല്പന്നങ്ങള്ക്ക് വില ലഭിക്കുന്നില്ല. പലയിടത്തും കച്ചവടം നടക്കുന്നില്ല. പാലക്കാട്, തമിഴ്നാട് അതിര്‍ത്തി എന്നിവടങ്ങളില്‍ പ്രതിസന്ധി രൂക്ഷമാണെന്നും മന്ത്രി പറഞ്ഞു. വൈഗ 2016 ലോഗോ, കേരളകര്ഷകന് പ്രത്യേക പതിപ്പ് എന്നിവ മന്ത്രി പ്രകാശനം ചെയ്തു. കൃഷിവകുപ്പ് സെക്രട്ടറി രാജുനാരായണസ്വാമിയും പങ്കെടുത്തു. കനകക്കുന്നില്‍ ഇന്ന് രാവിലെ 10 ന് ആരംഭിക്കുന്ന അന്തര്‍ദേശീയ ശില്‍പ്പശാല വൈഗ 2016 ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവം ഉദ്ഘാടനം ചെയ്യും.
മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനാകും. ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. ഇന്നു മുതല്‍ അഞ്ചു വരെ കനകക്കുന്നിലാണ് ശില്പശാല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."