HOME
DETAILS

എല്‍.ഡി.എഫ് വന്നു, എല്ലാം ശരിയാവില്ലെങ്കിലും

  
backup
May 20 2016 | 22:05 PM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%82-%e0%b4%b6

എല്‍.ഡി.എഫ് വരും, എല്ലാം ശരിയാകുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ഭൂരിപക്ഷം ജനങ്ങളും ചെവികൊണ്ടു എന്നതിന്റെ തെളിവാണ് 91 സീറ്റ് നേടിക്കൊണ്ടുള്ള അവരുടെ ഉജ്വലവിജയം. എല്‍.ഡി.എഫ് വരും എല്ലാം ശരിയാകുമെന്ന പരസ്യവാചകത്തിന് എതിര്‍ചേരിയില്‍പെട്ടവര്‍ പരിഹാസ്യ രൂപേണ പാരഡി മുദ്രാവാക്യങ്ങള്‍ ചമച്ചുവെങ്കിലും ജനങ്ങളില്‍ ഇടതുപക്ഷ മുന്നണി ഉയര്‍ത്തിയ മുദ്രാവാക്യം ഏശി എന്നുവേണം കരുതാന്‍.
ഇരുമുന്നണികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചാരണം. താമര ഒരിടത്തു മാത്രമാണ് വിരിഞ്ഞതെങ്കിലും മതേതര ജനാധിപത്യ സമൂഹത്തില്‍ അവരുണ്ടാക്കിയ വിള്ളല്‍ വലുതാണ്. ഏഴു മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തുകയും 20 മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തില്‍പരം വോട്ടുകള്‍ നേടുകയും അന്‍പതു മണ്ഡലങ്ങളില്‍ ഇരുപതിനായിരത്തില്‍പരം വോട്ടുകള്‍ സംഘ്പരിവാര്‍ ശക്തികള്‍ നേടുകയും ചെയ്തു എന്നത് അപകടസൂചനയാണ്. മതേതര സമൂഹത്തെ പരിക്കേല്‍പ്പിക്കുന്ന ആഘാതവുമാണ്. 2020 ആണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അതിനായി അടിത്തറ പണിയുകയാണിപ്പോഴെന്നും ദേശീയ പ്രസിഡന്റ് അമിത്ഷാ പറഞ്ഞത് അമിതമായ ആത്മവിശ്വാസമാണെന്ന് തെളിയിക്കേണ്ട ബാധ്യത മറ്റാരെക്കാളും ഇടതുപക്ഷത്തിനുണ്ട്. ബി.ജെ.പി എന്ന സത്വത്തെ അകറ്റിനിര്‍ത്താന്‍ മതേതര മനസ്സ് അഭയം തേടിയത് ഇടതുപക്ഷ മുന്നണിയെയായിരുന്നു. അതിന്റെ ഫലമാണ് 91 സീറ്റില്‍ അവര്‍ക്ക് വിജയിക്കാനായത്. അതിനാല്‍ തന്നെ ബി.ജെ.പിയും ബി.ഡി.ജെ.എസും കേരള മണ്ണില്‍ പാകിയ വിഷവിത്തുകള്‍ എടുത്തെറിയുക എന്നതു തന്നെയായിരിക്കണം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഥമ കര്‍ത്തവ്യം. നേമത്ത് നാട്ടിയ കുറ്റി പിഴുതെറിയുമ്പോഴേ കേരളത്തിന്റെ മതേതര ജനാധിപത്യ മനസ്സ് ശാന്തമാകൂ. ചിലതെങ്കിലും ശരിയാക്കുവാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കഴിയും. അതവര്‍ ചെയ്യണമെന്നു മാത്രം. അത്രമാത്രം വിശ്വസിച്ചേല്‍പിച്ചിരിക്കുകയാണ് മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന കേരള ജനത ഭരണം ഇടതുപക്ഷത്തിന്റെ കൈകളില്‍.
വികസനമെന്ന വാക്ക് ഇന്നൊരു അശ്ലീല പദമായി പരിണമിച്ചിരിക്കുന്നു. വികസനത്തിന്റെ മറവില്‍ അഴിമതിയും സ്വജനപക്ഷപാതവും നടമാടുന്നുവെന്ന ആരോപണമാണ് ഇങ്ങനെ വരുത്തിത്തീര്‍ത്തത്. വികസനമെന്നത് പ്രകൃതി വിഭവങ്ങളെ നശിപ്പിച്ചുകൊണ്ടാകരുത്. മണ്ണും പ്രകൃതിയും തകര്‍ത്തുള്ള വികസനത്തില്‍ മനുഷ്യരാശിക്ക് ഇടമുണ്ടാവുകയില്ല. ഏതാനും ചിലരുടെ കച്ചവട താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു ജനവിഭാഗത്തെ തെരുവില്‍ തള്ളുന്ന വികസനമല്ല വേണ്ടത്.  
സാധാരണക്കാരന്റെ ദൈനം ദിന പ്രശ്‌നങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും പരിഹാരം കാണുക എന്നതായിരിക്കണം ഏതൊരു ഭരണകൂടത്തിന്റെയും മുമ്പില്‍ വരേണ്ട പ്രഥമ പരിഗണന. നമ്മുടെ സംസ്ഥാനം ഇന്ന് ഏറ്റവുമധികം നേരിടുന്ന വെല്ലുവിളികള്‍ വികസനത്തിന്റെ പേരില്‍ പാടങ്ങളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തലും കുന്നുകളും മലകളും ഇടിച്ചു നിരപ്പാക്കലും പ്രകൃതിയെ തന്നെ അപ്പാടെ നശിപ്പിക്കലുമാണ്. മറ്റൊരു വെല്ലുവിളി നമ്മുടെ പൈതൃകമായിരുന്ന മതസാഹോദര്യവും സാമുദായിക സൗഹാര്‍ദ്ദവും നശിപ്പിക്കുവാന്‍ ഉത്തരേന്ത്യന്‍ സവര്‍ണ ഫാസിസം കേരളത്തെ ലക്ഷ്യംവെക്കുന്നുവെന്നതാണ്. ഈയൊരു ഭീഷണിയെ ഫലപ്രദമായി തടയുക എന്നതിന് തന്നെയാവണം ഇടതുപക്ഷ സര്‍ക്കാരിന്റെ ലക്ഷ്യം. ഫാസിസം ആദ്യമായി ലക്ഷ്യം വെക്കുക സുശക്തവും കേഡര്‍ സ്വഭാവമുള്ളതുമായ സി.പി.എമ്മിനെയായിരിക്കുമെന്നതിന് സംശയമില്ല. മുഖ്യശത്രുവിനെ നശിപ്പിച്ചു കഴിഞ്ഞാല്‍ അയഞ്ഞ സ്വഭാവമുള്ള കോണ്‍ഗ്രസിനെ നശിപ്പിക്കല്‍ എളുപ്പമാണെന്ന് സംഘ്പരിവാരിനറിയാം. അതിന്റെ സാമ്പിളാണ് പതിനാലാം നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ടതും. അതിനാല്‍ ഫാസിസ്റ്റ് മുന്നണിയെ ചെറുത്തു തോല്‍പ്പിക്കുന്ന പ്രഥമകടമ സി.പി.എമ്മില്‍ അര്‍പ്പിതമാണ്. അതേപോലെ പ്രാധാന്യമര്‍ഹിക്കുന്നു പ്രകൃതി സംരക്ഷണം. കാലാവസ്ഥ ഓരോ വര്‍ഷം കഴിയുംതോറും തകിടം മറിഞ്ഞുകൊണ്ടിരിക്കുന്നു. മറ്റൊരു കാലത്തും ഇല്ലാത്തവിധം സൂര്യതാപമാണ് ഈ വര്‍ഷം കേരളീയര്‍ അനുഭവിച്ചത്. മനുഷ്യരുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുംവിധമുള്ള കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നത് പ്രകൃതിയെ നശിപ്പിക്കുന്നത് കൊണ്ടാണെന്ന ബോധം വ്യാപകമായാല്‍ മാത്രമേ പ്രകൃതി ചൂഷണത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാനാവൂ. കാലാവസ്ഥാ വ്യതിയാനം നമ്മുടെ കൃഷിയെയും ആരോഗ്യത്തെയും ഭക്ഷ്യസുരക്ഷയെയും സാരമായി ബാധിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ഇനിയും അവഗണനാ ഭാവമാണ് ഉണ്ടാകുന്നതെങ്കില്‍ ഈ ഭരണകൂടവും ജനങ്ങളില്‍ നിന്ന് എതിര്‍പ്പ് ഏറ്റുവാങ്ങേണ്ടിവരും. ചുരുങ്ങിയ പക്ഷം ജലസാക്ഷരതയെക്കുറിച്ചും ജലം അമൂല്യമാണെന്നും അത് കാത്തുസൂക്ഷിക്കേണ്ടതാണെന്നും പ്രകൃതിയെ നശിപ്പിക്കാന്‍ പാടില്ലെന്നുമുള്ള പ്രചാരണം പൊതുസമൂഹത്തില്‍ സൃഷ്ടിക്കാന്‍ ഉതകുംവിധമുള്ള പരിപാടികള്‍ ഇടതുപക്ഷ സര്‍ക്കാര്‍ ആസൂത്രണം ചെയ്യണം. വികസനമെന്ന പേരില്‍ വന്‍കിട മാളുകള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ആവാസവ്യവസ്ഥ നശിപ്പിക്കും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ പാടില്ല. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് കാടും മലകളും സംരക്ഷിക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്ത്  സാധാരണക്കാരന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ഭരണത്തുടര്‍ച്ച തീര്‍ച്ചയായും ഇടതുപക്ഷ മുന്നണിക്ക് പ്രതീക്ഷിക്കാം. ഇതുസംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്‍കിയ വാഗ്ദാനം വനം കയ്യേറ്റം തടയുവാനും വനസംരക്ഷണത്തിനുമായി തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുമെന്നായിരുന്നു. അത് പാലിക്കുന്നതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം അധികാരത്തെ ധനസമാഹരണ മാര്‍ഗമാക്കാനുള്ള അവസരമാക്കുന്നത് തടയുവാനും ജാഗ്രത കാണിക്കണം. ഇടതുപക്ഷ ഭരണത്തില്‍ എല്ലാം ശരിയായിക്കൊള്ളണമെന്നില്ല, എന്നാല്‍ അടിസ്ഥാന വിഭാഗത്തിന് ചെറിയ തോതിലെങ്കിലും ഗുണം കിട്ടുന്ന കാര്യങ്ങളെങ്കിലും ശരിയാക്കുവാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago