HOME
DETAILS

എയ്ഡ്‌സ് ബോധവല്‍ക്കരണം വ്യാപകമാകണം

  
backup
November 30 2016 | 21:11 PM

%e0%b4%8e%e0%b4%af%e0%b5%8d%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b5

ശരീരത്തിന്റെ പ്രതിരോധശേഷി നശിപ്പിച്ച് അകാലമരണത്തിലേയ്ക്കു തള്ളിവിടുന്ന മഹാമാരിയായ എയ്ഡ്‌സിനെക്കുറിച്ചു ലോകം അറിയാന്‍ തുടങ്ങിയതു കഴിഞ്ഞനൂറ്റാണ്ടിന്റെ അവസാനപാദത്തിലായിരുന്നു. ആഫ്രിക്കയില്‍ കുരങ്ങുകളില്‍ കണ്ടെത്തിയ ഈ രോഗം വൈകാതെ മനുഷ്യരിലേയ്ക്കു പകരുകയായിരുന്നു. ഇന്നു സാര്‍വദേശീയ എയ്ഡ്‌സ് ദിനമായി ആചരിക്കുമ്പോള്‍ ഈ രോഗത്തെക്കുറിച്ചും പ്രതിരോധസംരംഭങ്ങളെക്കുറിച്ചും ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാനുള്ള പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നുവെന്നതു നല്ലകാര്യം തന്നെ.


എയ്ഡ്‌സിനെക്കുറിച്ചു സാധാരണക്കാര്‍ക്കുള്ള തെറ്റായ ധാരണകളും രോഗികളോടു കാണിക്കുന്ന അവജ്ഞാമനോഭാവവും ദൂരീകരിക്കാന്‍ ഇത്തരം ദിനാചരണങ്ങള്‍ ഉപയോഗപ്പെടേണ്ടതുണ്ട്. രക്തം സ്വീകരിക്കുന്നതിലൂടെയും അസാന്മാര്‍ഗികപ്രവര്‍ത്തനങ്ങളിലൂടെയും മയക്കുമരുന്ന് ഉപയോഗത്തിലൂടെയുമാണ് ഈ രോഗം കൂടുതലും പടരുന്നത്. ഒരിക്കല്‍ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കരുതെന്നു പറയുന്നത് രോഗം ബാധിച്ചവര്‍ക്ക് ആ സിറിഞ്ച് ഉപയോഗിച്ചു കുത്തിവയ്പ്പ് നടത്തിയിട്ടുണ്ടാകാമെന്നതിനാലാണ്.


പലപ്പോഴും ഉപയോഗിച്ച സിറിഞ്ചുകള്‍ ചില ആശുപത്രികളില്‍ വീണ്ടുമെത്തുന്നുണ്ട്. ഇതു കര്‍ശനമായി തടയേണ്ടതുണ്ട്. എച്ച്.ഐ.വി അണുബാധിതരില്‍നിന്നു രക്തം സ്വീകരിക്കുന്നവരുള്‍പ്പെടെയുള്ളവര്‍ക്കു രോഗം ബാധിക്കാറുണ്ട്. അസാന്മാര്‍ഗികജീവിതം നയിക്കുന്ന ഭര്‍ത്താവില്‍നിന്നു രോഗം ഏറ്റുവാങ്ങേണ്ടി വന്ന നിര്‍ഭാഗ്യവതികളായ ഭാര്യമാരുണ്ട്. മാതാപിതാക്കള്‍ക്കു രോഗമുള്ളതിനാല്‍ ഈ രോഗവുമായി ജനിക്കേണ്ടിവരുന്ന കുരുന്നുകളുണ്ട്. അവരൊന്നും തെറ്റുകാരോ കുറ്റക്കാരോ അല്ല. അവരെ അവജ്ഞയോടെ ഒറ്റപ്പെടുത്തുന്നതു ശരിയല്ല.


സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗികകണക്കു പ്രകാരം ഉള്ളതിനേക്കാള്‍ എത്രയോ കൂടുതല്‍ പേര്‍ക്ക് ഈ രോഗമുണ്ടാകാനുള്ള സാധ്യതയുണ്ട്. ചികിത്സതേടിയെത്തുന്നവരുടെ കണക്കാണു സര്‍ക്കാരിലെത്തുന്നത്. രക്തപരിശോധന നടത്താതെ രോഗവാഹകരായി നടക്കുന്നവര്‍ എത്രയോ ഉണ്ട്. രോഗികളില്‍ 40 ശതമാനവും സ്ത്രീകളാണ്. അതിനാല്‍ ഇക്കാര്യത്തില്‍ വളരെ ജാഗ്രതയുണ്ടാവേണ്ടതുണ്ട്. ഭരണാധികാരികളുടെ ഭാഗത്തുനിന്നു മാത്രമല്ല, സമൂഹത്തിന്റെ ഭാഗത്തുനിന്നും.
എച്ച്.ഐ.വി ബാധിതരോടുള്ള സാമൂഹികവിവേചനമാണു പരിതാപകരം. ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതുകൊണ്ടും സ്പര്‍ശനംകൊണ്ടും സഹവാസം കൊണ്ടും എയ്ഡ്‌സ്  പകരില്ല. എന്നിട്ടും രോഗബാധിതര്‍ക്ക് ഊരുവിലക്ക് കല്‍പ്പിക്കുന്നു സമൂഹം. ഇത് ഈ രോഗത്തെക്കുറിച്ചുള്ള അജ്ഞതമൂലമാണ്. ഇതു മാറണം. സമൂഹത്തിന്റെ ഊരുവിലക്കു ഭയന്ന് എച്ച.്‌ഐ.വി പരിശോധനയ്ക്കു വിധേയരാകാന്‍ പലരും മടിക്കുന്നു.  


രോഗസ്ഥിരീകരണമുണ്ടായാല്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതും ഊരുവിലക്കു ഭയന്നാണ്. ഇതാണ് കൂടുതല്‍ അപകടം. 'അറിയപ്പെടാത്ത' എച്ച്.ഐ.വി ബാധിതരില്‍നിന്നു രോഗം പകരാനുള്ള സാധ്യതയേറെയാണ്. അതിനാല്‍ എച്ച്.ഐ.വി ബാധയെക്കുറിച്ചുള്ള അബദ്ധധാരണകള്‍  ദൂരീകരിക്കപ്പെടേണ്ടതുണ്ട്. ഇതിനാവശ്യമായ പരിപാടികള്‍ അനിവാര്യമാണ്. ഒന്നാംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്. 5649 പേരാണ് ഇവിടെ എച്ച്‌ഐവി ബാധിതരായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള മലപ്പുറം ജില്ല എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ പന്ത്രണ്ടാംസ്ഥാനത്താണ്. എന്നാല്‍, ഏറ്റവും കാര്യക്ഷമമായി എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടി നടക്കുന്നത് മലപ്പുറം ജില്ലയിലാണ്.  'കൈ ഉയര്‍ത്താം എച്ച്.ഐ.വി  പ്രതിരോധത്തിനായി' എന്ന മുദ്രാവാക്യം ഉയര്‍ത്തി ആരോഗ്യവകുപ്പും ജില്ലാപഞ്ചായത്തും വിദ്യാഭ്യാസസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു സജീവമായി പ്രവര്‍ത്തിക്കുന്നു. പത്തുദിവസം നീണ്ടു നില്‍ക്കുന്ന എയ്ഡ്‌സ് ബോധവല്‍കരണ സന്ദേശറാലിയും മറ്റു പരിപാടികളും ജനങ്ങളില്‍ രോഗപ്രതിരോധത്തെക്കുറിച്ചും രോഗബാധിതരോടു കാണിക്കേണ്ട മാനുഷികപരിഗണനകളെക്കുറിച്ചും കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ പര്യാപ്തമാകും.
ഇതര ജില്ലകളിലും ഇത്തരം പരിപാടികള്‍ കാര്യക്ഷമമായി നടക്കേണ്ടതുണ്ട്. ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് സെമിനാറുകളും വിദ്യാര്‍ഥികള്‍ക്കിടയില്‍ മത്സരങ്ങളും സന്നദ്ധ സംഘടനകള്‍ വഴി പൊതുപരിപാടികളും ഈ വിഷയത്തില്‍ ഉണ്ടാകണം. അതുവഴി രോഗബാധയെക്കുറിച്ചും രോഗബാധിതരോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുവാന്‍ കഴിയും. ഇന്നത്തെ ദിനം അത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനമായി തീരേണ്ടതുണ്ട്.  


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  35 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago