തദ്ദേശ ഉപതെരഞ്ഞെടുപ്പ് ജനുവരി നാലിന്
തിരുവനന്തപുരം: സംസ്ഥാനത്തെ 14 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 2017 ജനുവരി നാലിന് നടക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മിഷണര്‍ വി ഭാസ്കരന് അറിയിച്ചു.
10 ജില്ലകളിലുള്ള 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു കോര്പ്പറേഷന് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
ഉപതെരഞ്ഞെടുപ്പു നടക്കുന്ന ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍. തിരുവനന്തപുരം- കരകുളം ഗ്രാമപഞ്ചായത്ത്- 10 കാച്ചാണി, കൊല്ലം-കോര്പ്പറേഷന്- 12 തേവള്ളി, പത്തനംതിട്ട-റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്- 04 കണ്ണങ്കര,ആലപ്പുഴ-പുറക്കാട് ഗ്രാമപഞ്ചായത്ത്- 13 ആനന്ദേശ്വരം, കൈനകരി ഗ്രാമപഞ്ചായത്ത്- 02 ചെറുകാലികായല്‍, കോട്ടയം- മുത്തോലി ഗ്രാമപഞ്ചായത്ത്-12 തെക്കുംമുറി, എറണാകുളം- കൂവപ്പടി ഗ്രാമപഞ്ചായത്ത്-10 കൂവപ്പടി സൗത്ത്, പാലക്കാട്- കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്-07 അമ്പാഴക്കോട്, തെങ്കര ഗ്രാമപഞ്ചായത്ത്-14 പാഞ്ചക്കോട്, മങ്കര ഗ്രാമപഞ്ചായത്ത്-08 മങ്കര ആര്.എസ്, കോഴിക്കോട്- തിരുവമ്പാടി ഗ്രാമപഞ്ചായത്ത്-09 മറിയപ്പുറം, കണ്ണൂര്‍- കണ്ണപുരം ഗ്രാമപഞ്ചായത്ത്-09 മൊട്ടമ്മല്‍, ചെറുപുഴ ഗ്രാമപഞ്ചായത്ത്-08 രാജഗിരി, പിണറായി ഗ്രാമപഞ്ചായത്ത്-16 പടന്നക്കര, കാസര്‍ഗോഡ്- മീഞ്ച ഗ്രാമപഞ്ചായത്ത്-11 മജിബയല്‍.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ പ്രാബല്യത്തില്‍ വന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 14.
പത്രികകളുടെ സൂക്ഷ്മ പരിശോധന 15നും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി 17 നുമാണ്. വോട്ടെടുപ്പ് 2017 ജനുവരി നാലിന് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. വോട്ടെണ്ണല്‍ അഞ്ചിന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."