ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരേ മുന്‍മന്ത്രി പി.കെ ജയലക്ഷ്മി മുഖ്യമന്ത്രിക്ക് പരാതി നല്‍കി
മാനന്തവാടി: തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രചരണം നടത്തുന്നത് സൈബര്‍ ക്വട്ടേഷന്‍ സംഘമാണെന്നും ഇതേകുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ പട്ടികവര്‍ഗക്ഷേമ മന്ത്രി പി.കെ ജയലക്ഷ്മി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.
കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ പട്ടികവര്‍ഗ ക്ഷേമം, യുവജനകാര്യം, മ്യൂസിയം മൃഗശാല വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നപ്പോള്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരു പരാതി പോലും ഉയര്‍ന്നിരുന്നില്ല. ഇപ്പോള്‍ പട്ടികവര്‍ഗക്കാരിയായ തന്നെയും കുടുംബത്തെയും സമുദായത്തെയും അവഹേളിക്കുന്നതിന് ഗൂഢമായ ശ്രമം നടന്നു വരികയാണ്. വയനാട് ജില്ലയിലെ ഒരു ടി.വി ചാനല്‍ റിപ്പോര്‍ട്ടറുടെ നേതൃത്വത്തിലാണ് സൈബര്‍ ക്വട്ടേഷന്‍ നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. തങ്ങള്‍ പിന്തുടരുന്നത് കൂട്ടുകുടുംബ വ്യവസ്ഥ ആയതിനാല്‍ തറവാട്ടിലെ ഇരുന്നൂറോളം അംഗങ്ങളും കുറിച്യ സമൂഹവും വ്യാജവാര്‍ത്തകള്‍ മൂലം അപമാനിതിരായിരിക്കുകയാണ്. സംഘത്തിനെതിരെ സൈബര്‍ നിയമപ്രകാരവും പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരവും കേസെടുക്കണമെന്ന് ജയലക്ഷ്മി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."