HOME
DETAILS
MAL
42 ലക്ഷത്തിന്റെ 2000 രൂപ കള്ളനോട്ടുമായി മൊഹാലിയില്‍ മൂന്ന് പേര്‍ പിടിയില്‍
backup
December 01 2016 | 06:12 AM
മൊഹാലി: പുതിയ 2000 രൂപയുടെ 42 ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി മൂന്ന് പേര്‍ മൊഹാലിയില്‍ പിടിയിലായി. കപുര്‍ത്തല സ്വദേശിയും എംബിഎ വിദ്യാര്‍ഥിയുമായ വിശാഖ വര്‍മ ഇവരുടെ ബന്ധുവായ സിറക്പൂര്‍ സ്വദേശി അഭിനവ് വര്‍മ, ലുധിയാന സ്വദേശി സുമന്‍ എന്നിവരാണ് ഇന്നലെ പൊലിസ് പിടിയിലായത്.
പുതിയതായി ഇറങ്ങിയ നോട്ടുകളുടോട് വളരെയധികം സാമ്യമുള്ള 2000 രൂപയുടെ കള്ളനോട്ടുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ബകാര്‍പൂര്‍ ജില്ലയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ പഴയ നോട്ടുകള്‍ക്കു പകരം പുതിയത് മാറ്റി നല്‍കാന്‍ വേണ്ടി പോവുകയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു.
പുതിയ നോട്ടുകളുടെ കള്ളനോട്ടുകളുടെ അച്ചടി തുടങ്ങിയിട്ടുണ്ടെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ പരിശോധന കര്‍ശനമാക്കിയിരുന്നു. അതിനിടയിലാണ് ഇവര്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."