ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് വിപുലമായ ക്രമീകരണം
ആലപ്പുഴ: ഡിസംബര്‍ 12 നു നടക്കുന്ന ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ കൂടിയ യോഗത്തില്‍ അധ്യക്ഷ്യത വഹിക്കുകയായിരുന്നു കളക്ടര്‍.
ഡിസംബര്‍ 10 മുതല്‍ 12 വരെ പ്രദേശത്തെ പൊലീസ് സുരക്ഷാസംവിധാനം ശക്തിപ്പെടുത്തും. ഗതാഗത ക്രമീകരണത്തിനും സുരക്ഷയ്ക്കുമായി 500 പൊലീസുകാരെ നിയോഗിക്കും. കെ.എസ്.ആര്‍.ടി.സി. തിരുവനന്തപുരം മുതല്‍ ഗുരുവായൂര്‍ വരെയുള്ള വിവിധ ഡിപ്പോകളില്‍ നിന്ന് പ്രത്യേക സര്‍വീസ് നടത്തും. തലവടി ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ താല്‍ക്കാലിക സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കും. ആലപ്പുഴ, എടത്വ, തിരുവല്ല ഡിപ്പോകളില്‍ നിന്ന് 11, 12 തീയതികളില്‍ രാത്രിയിലുള്‍പ്പടെ പ്രത്യേക സര്‍വീസുകള്‍ നടത്തും. എടത്വ ഡിപ്പോയില്‍ നിന്ന് ചക്കുളത്തുകാവ് വഴി ആലപ്പുഴ, മുട്ടാര്‍ വഴി ചങ്ങനാശ്ശേരി, എടത്വനെടുമുടി എന്നീ പ്രത്യേക സര്‍വീസുകള്‍ നടത്തും. ആലപ്പുഴയില്‍ നിന്ന് ചമ്പക്കുളം വഴി സര്‍വീസ് നടത്തും.
തകഴി മുതല്‍ നീരേറ്റുപുറം വരെയുള്ള റോഡില്‍ അറ്റകുറ്റപ്പണി നടത്തിയതായി പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ഉഷാകുമാരി പറഞ്ഞു. ചക്കുളത്തുകാവ്‌വ്യാസപുരം റോഡരികിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും പ്രവര്‍ത്തനവും ഏകോപിപ്പിക്കാന്‍ കുട്ടനാട് തഹസില്‍ദാരെ ചുമതലപ്പെടുത്തി.
തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂപ് പുഷ്പാകരന്‍, എ.ഡി.എം. എം.കെ. കബീര്‍, പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി. സുദര്‍ശനന്‍, ഡിവൈ.എസ്.പി. പി.ഡി. ശശി, സബ് കളക്ടര്‍ ഇന്‍ ചാര്‍ജ് മോന്‍സി പി. അലക്‌സാണ്ടര്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ജമുന വര്‍ഗീസ്, ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ എം.എസ്. സുവി, എക്‌സൈസ് സി.ഐ. ആര്‍. ബിജുകുമാര്‍, മാന്നാര്‍ സി.ഐ. ഷിബു പാപ്പച്ചന്‍, കെ.എസ്.ആര്‍.ടി.സി. ഇന്‍സ്‌പെക്ടര്‍ സി.എ. ഗോവിന്ദപിള്ള, ചക്കുളത്തുകാവ് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ. ഗോപാലകൃഷ്ണന്‍നായര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."