സിവില്‍ സ്റ്റേഷന് വളപ്പില്‍ പച്ചക്കറി തോട്ടം നിര്‍മിക്കാന്‍ നടപടി
കാക്കനാട്: സിവില്‍ സ്റ്റേഷന് വളപ്പില്‍ പച്ചക്കറി, പൂന്തോട്ടം, ഓഷധത്തോട്ടം എന്നിവ നിര്‍മിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കും. സിവില്‍ സ്റ്റേഷനു സമീപം ഇപ്പോഴുള്ള ഫാം സൊസൈറ്റിയുടേയോ അല്ലെങ്കില്‍ മ്യൂച്ചല്‍ ക്ലബിന്റെയോ നേതൃത്വത്തിാലിയിരിക്കും പുതിയ സംവിധാനം.
ഇതുസംബന്ധിച്ച് ബുധനാഴ്ച എഡിഎം സി.കെ പ്രകാശിന്റെ നേതൃത്വത്തില്‍ പ്രാഥമിക യോഗം ചേര്‍ന്നു. കലക്ടറേറ്റിന് ചുറ്റും സ്ഥലം ശൂന്യമായി കിടക്കാതെയും മോശപ്പെട്ട അന്തരീക്ഷവും ഒഴിവാക്കാനാണ് പുതിയ നിര്‍ദേശം.
ഇതു ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഉപയോഗപ്പെടുത്താനാകുമോ എന്ന് അധികൃതര്‍ ആലോചിക്കുന്നുണ്ട്. കലക്ടര്‍ സഫീറുള്ളയുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് ഇതുസംബന്ധിച്ച പരിശോധന നടത്തും. കൃഷി വിദഗ്ധരുമായി ആലോചിച്ച് മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. പച്ചക്കറി, പൂന്തോട്ടം, ഓഷധത്തോട്ടം എന്നിവയുടെ കൂടെ പ്രത്യേക പ്രദേശത്തു കാര്‍ പാര്‍ക്കിങ് സൗകര്യം കൂടി ഒരുക്കും. ജലലഭ്യതയാണു ഇപ്പോള്‍ അധികൃതരെ കുഴക്കുന്ന പ്രശ്നം.
വെള്ളം ലഭ്യമാക്കാന്‍ സമീപത്തുള്ള കുഴല്‍ കീണറില്‍ നിന്നോ, ഇല്ലെങ്കില്‍ കാന്റീനടുത്തെ കിണിറ്റില്‍ നിന്നോ വെള്ളം ഉപയോഗിക്കാമെന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ഒരു കാര്യം.
കൃഷിത്തോട്ടങ്ങളെ പ്രത്യേക മതില്‍ക്കെട്ടി തിരിക്കുന്ന കാര്യവും ആലോചനയിലുണ്ട്. ഇതിനെല്ലാമായി വേണ്ടിവരുന്ന ഫണ്ട് സംബന്ധിച്ച് മൂന്നിന് ചേരുനന യോഗത്തില്‍ കലക്ടര്‍ തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."