കുടുംബശ്രി സി.ഡി.എസ് വാര്‍ഷികം നടന്നു
പെരുമ്പാവൂര്‍: വാഴക്കുളം ഗ്രമപഞ്ചായത്ത് കുടുംബശ്രി സി.ഡി.എസ് വാര്‍ഷികം മാറംമ്പിള്ളി കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല പരിപാടി ഉദ്ഘാടനം ചെയ്തു.
സ്ത്രീ സമൂഹം കൈവരിച്ച നേട്ടങ്ങള്‍ സ്ത്രീ ശാക്തീകരണം കേരളത്തില്‍ സാദ്ധ്യമാക്കുന്നതിനും അതുവഴി സ്ത്രീയെ അടുക്കളയില്‍നിന്നും അരങ്ങത്തെത്തിക്കുവാനും കഴിഞ്ഞെങ്കിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ നാം ഇനിയും മുന്നോട്ട് പോകണമെന്ന് ഉദ്ഘാടന പ്രസങ്ങത്തില്‍ പി.എസ് ശ്രീകല പറഞ്ഞു.
സ്ത്രീയെ തുല്യതയുള്ള വ്യക്തിയായി സൂഹത്തേക്കൊണ്ട് അംഗീകരിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ നേതൃത്വം നല്‍കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് വിജി സണ്ണി അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ബി.എ അബ്ദുള്‍ മുത്തലീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നൂര്‍ജഹാന്‍ സക്കീര്‍, റംല അബ്ദുള്‍ഖാദര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ആലിയാര്‍, സ്റ്റാന്റിം കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഫാത്തിമ ജബ്ബാര്‍, ഷെറീന ബഷീര്‍ പഞ്ചായത്ത് അംഗങ്ങളായ വി.എം ഷംനാദ്, പി.എം നാസര്‍, കെ.എസ് ജയപ്രസാദ്, നസീര്‍ കാക്കനാട്ടില്‍, സനിത റഹിം, സരോജിനി ശങ്കര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുഷമ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."