അങ്കമാലി നഗരസഭ പരിസരത്ത് ഡങ്കിപ്പനി വ്യാപകമാകുന്നു
അങ്കമാലി: നഗരസഭ പരിസരത്ത് ഡങ്കിപ്പനി വ്യാപകമാകുന്നു. ഇതിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്ന് അങ്കമാലി നഗരസഭ കൗണ്‍സിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാരായ ടി.ടി ദേവസിക്കുട്ടി, റെജി മാത്യൂ, കെ.ആര്‍ സുബ്രന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. അങ്കമാലി നഗരസഭയിലെ 26, 27 വാര്‍ഡുകളിലാണ് പ്രധാനമായും ഡങ്കിപ്പനി വ്യാപകമായിരുന്നത്. ഈ വാര്‍ഡുകളില്‍ പെട്ട എരപ്പോട് പ്രദേശത്താണ് പ്രധാനമായും ഡങ്കിപനി ബാധിതര്‍ കൂടുതലും. ഈ പ്രദേശത്ത് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കെട്ടികിടക്കുന്നതാണ് ഡങ്കിപ്പനി ഈ പ്രദേശത്ത് വ്യാപകമാകുവാന്‍ കാരണമാകുന്നത്.
ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ശുദ്ധജല സോത്രസായ മണിയന്‍കുളം മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുകയാണ്.
ഇവിടെത്തെ മാലിന്യങ്ങള്‍ യഥാസമയത്ത് നീക്കം ചെയ്യുന്നതിനും പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ അധികൃതര്‍ നടത്താത്തതും ഡങ്കിപനി വ്യാപകമാകുവാന്‍ കാരണമായിട്ടുണ്ടന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. എരപ്പോട് പ്രദേശത്ത് പലയിടത്തും അഴക്ക് വെള്ളം കെട്ടി കിടക്കുന്നതുമൂലം കൊതുകുശല്യം രൂക്ഷമായിരിക്കുകയാണ്.
ഇത് മൂലം ഡങ്കിപ്പനി കൂടാതെ പല മാറ രോഗങ്ങളും ഈ പ്രദേശത്ത് വ്യാപകമാകുവാന്‍ കാരണമാകും. ചേരിപ്രദേശങ്ങളിലെ പാവപ്പെട്ടവരുടെ ഭവന നിര്‍മാണം, ഭവന പുനരുദ്ധാരണം, കക്കൂസ് നിര്‍മാണം, തുടങ്ങിയ ഭൗതിക, അടിസ്ഥാന സൗക്യര്യത്തിനുള്ള ഐ.എച്ച്.എസ്.ഡി.പി പദ്ധതി നടപ്പിലാക്കുന്നതിന് നഗരസഭ അധികൃതര്‍ ശ്രദ്ധിക്കാതിരുന്നതുകൊണ്ടാണ് ഡങ്കിപ്പനി പകര്‍ന്നതെന്നും ഇതുമൂലം ഒരു കൊടി രൂപയോളം നഗരസഭ ലാപ്‌സാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."