വാഹനഗതാഗതം നിരോധിച്ചു
വൈക്കം: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പിറവം-പാലച്ചുവട് -അവര്‍മ്മ റോഡിന്റെ പുനരുദ്ധാരണ ജോലികളുടെ സുഗമമായ പൂര്‍ത്തീകരണത്തിനുള്ള പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ മാസം പത്തുവരെ ഇതിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. പിറവത്തു നിന്നും വരുന്ന വാഹനങ്ങള്‍ പിറവം-പാലച്ചുവട് - അന്ത്യാലുങ്കല്‍- ചീപ്പുംപടി-പെരുമ്പടവം-അവര്‍മ്മ വഴി പെരുവയ്ക്കും തിരിച്ചും പോകണമെന്നും അധികൃതര്‍ പറഞ്ഞു.
വൈക്കം: കേരള പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള വെട്ടിക്കാട്ട്മുക്ക് - വെള്ളൂര്‍ റോഡില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹനഗതാഗതം ഇന്നലെ വൈകിട്ട് അഞ്ചു മണി മുതല്‍ മൂന്നു ദിവസത്തേക്ക് നിരോധിച്ചിരിക്കുന്നതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം എന്നിവര്‍ അറിയിച്ചു. ഇതിലൂടെയുള്ള വാഹനങ്ങള്‍ തലപ്പാറ വഴി വെള്ളൂര്‍ക്കും തിരിച്ചും പോകേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."