കറന്‍സി വില്‍പന കേന്ദ്രത്തിലെ കവര്‍ച്ച; ദരൂഹതയെന്ന് പൊലിസ്
പാലാ: സ്വകാര്യ കറന്‍സി വില്‍പനകേന്ദ്രത്തില്‍ നിന്ന് വിദേശികളായ സ്ത്രീയും പുരുഷനും 6 ലക്ഷം രൂപ കവര്‍ച്ച നടത്തിയെന്ന പരാതിയില്‍ ദരൂഹതയുണ്ടന്ന് പൊലിസ്.
പാലാ സിവില്‍ സ്റ്റേഷന് സമീപമുുള്ള ചെറുപുഷ്പം വെസ്റ്റേണ്‍ യൂനിയന്‍ മണിഗ്രാം എന്ന സ്ഥാപനത്തില്‍ നിന്ന് ചൊവ്വാഴ്ച വൈകിട്ട് 8 മണിയോടെ പണം കവര്‍ന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേക്ഷണം ആരംഭിച്ചത് ഡോളര്‍ വില്പന നടത്തുവാനാണ് രണ്ടുപേരും സ്ഥാപനത്തില്‍് എത്തിയെന്നത് തെറ്റാണെന്ന് പൊലീസ് പറഞ്ഞു.
പുതിയ ഇന്ത്യന്‍ രൂപനോട്ടുകള്‍ സൗദി റിയാലായി മാറ്റുകയാണ് അവര്‍ ചെയ്തത്. ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്നവര്‍ എന്നല്ലാതെ മറ്റ് വിവരങ്ങള്‍ സ്ഥാപനമുടമയ്ക്ക് അറിയില്ല.
വിദേശികളുമായി ഇടപാട് നടത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖ വാങ്ങണമെന്ന നിയമം ഇവിടെ പാലിക്കപ്പെട്ടില്ല. അഞ്ചിലധികം ജീവനക്കാര്‍ സ്ഥാപനത്തിലുള്ളപ്പോള്‍ സ്ര്തീയും പുരുഷനും കൗണ്ടറിലിരിക്കുന്ന പണം തട്ടിയെന്നത് വിശ്വാസയോഗ്യമല്ലന്ന് പൊലിസ് പറഞ്ഞു.ഉടമ പറയുന്നതില്‍ കൂടുതല്‍ പണം ചൊവ്വാഴ്ച സ്ഥാപനത്തിലുണ്ടായിരുന്നു. അന്നേദിവസം നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച ് കൃത്യമായ വിവരങ്ങള്‍ കൈമാറുവാന്‍ സ്ഥാപനമുടമ തയ്യാറായില്ലന്ന് പൊലിസ് പറയുന്നു.
ബുധനാഴ്ച കണക്കുകള്‍ അറിയിക്കാമെന്നാണ് ഉടമ പൊലിസിനോട് അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനും തയ്യാറായിട്ടില്ല. സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടന്ന് പാലാ സി ഐ ടോമി സെബാസ്റ്റിയന്‍ പറഞ്ഞു.കള്ളപ്പണം വെളിപ്പിക്കുവാനുള്ള നീക്കമാണന്ന് പൊലിസ് സംശയിക്കുന്നു.
കടയ്ക്ക് വെളിയില്‍ നില്ക്കുകയായിരുന്ന ഉടമയാണ് സ്ത്രീയും പുരുഷനും പണം തട്ടിയെന്ന് ജീവനക്കാരെ അറിയിച്ചത്. കടയിലെത്തിയ സ്ത്രീയും പുരുഷനും ഓട്ടോ റിക്ഷായിലാണ് യാത്ര ചെയ്തത് .
പണം തട്ടിയെന്ന് തിരിച്ചറിഞ്ഞയുടനെ ഇവരെ പിന്തുടരുവാനും സ്ഥപനയുടമ തയ്യാറായില്ലന്നും ദൂരൂഹതയ്ക്ക് ഇടവരുത്തുന്നതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."