കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു
ഫറോക്ക്: വിവിധ കേസുകളില്‍ എക്സൈസ് പിടികൂടിയ വാഹനങ്ങള്‍ അധികൃതര്‍ക്കു തലവേദനയാകുന്നു. എക്സൈസ് ഫറോക്ക് റെയ്ഞ്ച് ഓഫിസ് പ്രവര്‍ത്തിക്കുന്ന അരീക്കാട്ടെ വാടക കെട്ടിടത്തിനു മുകളിലും താഴെയുമുള്ള വാഹനങ്ങളാണ് അധികൃതര്‍ക്കും ജനത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നത്.
അരീക്കാട് ടൗണിനു സമീപം കോര്‍പറേഷന്റെ കെട്ടിടത്തിലാണ് എക്സൈസ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. വരാന്തയില്‍ വാഹനങ്ങള്‍ കൂട്ടിയിട്ടതിനാല്‍ വഴിനടക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ബില്‍ഡിങ്ങിനു താഴെ ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിടുന്നതും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ക്കു പ്രയാസമാവുന്നുണ്ട്.
കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തതാണ് ഇരുചക്ര വാഹനങ്ങള്‍ ബില്‍ഡിങ്ങിന്റെ വരാന്തയിലേക്കു കയറ്റിയിടുന്നത്. ഉദ്യോഗസ്ഥരുടെ കുറവും കെട്ടിടത്തിന്റെ അസൗകര്യവും എക്സൈസ് അധികൃതരുടെ ദുരിതമേറ്റുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."