ആദിവാസികള്‍ക്ക് വീട് നിര്‍മിച്ച് നല്കാന് ശ്രമിച്ചത് തടഞ്ഞു
ചേരമ്പാടി: ആദിവാസികള്‍ക്ക് തമിഴ്നാട് കര്‍ഷക സംഘം വീട് നിര്‍മിച്ച് നല്‍കുന്നത് സ്വകാര്യ എസ്റ്റേറ്റ് അധികൃതര്‍ തടഞ്ഞു. ചേരങ്കോട് പഞ്ചായത്തിലെ ചന്തനമാംകുന്ന് ആദിവാസി ഗ്രാമത്തിലാണ് തമിഴ്നാട് കര്‍ഷക സംഘം വീടുകള്‍ നിര്‍മിച്ച് നല്കാന് ശ്രമിച്ചത്. വേലായുധന്, മണികണ്ഠന്, ബാബു, വീരപ്പന്, വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട് നിര്‍മിച്ച് നല്കാന് ശ്രമിച്ചത്. ഒന്‍പത് ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. താമസയോഗ്യമല്ലാത്ത വീടുകളിലാണ് ഇവര്‍ വസിക്കുന്നത്.
കാട്ടാനകളെത്തുമ്പോള്‍ സമീപത്തെ ഗവ. സ്കൂളിന്റെ വരാന്തയിലാണ് ഇവര്‍ അന്തിയുറങ്ങാറുള്ളത്. ഇതേതുടര്‍ന്നാണ് തമിഴ്നാട് കര്‍ഷക സംഘം വീട് നിര്‍മിച്ച് നല്കാന് തയ്യാറായത്. എന്നാല്‍ ഇത് എസ്റ്റേറ്റിന്റെ ഭൂമിയാണെന്നും ഇവിടെ വീട് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് എതിര്‍പ്പുമായി എസ്റ്റേറ്റ് അധികൃതര്‍ രംഗത്തെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആദിവാസികളും തമിഴ്നാട് കര്‍ഷകസംഘം നേതാക്കളും എസ്റ്റേറ്റ് അധികൃതരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചേരമ്പാടി സി.ഐ രാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. പതിനഞ്ച് ദിവസത്തിനകം തീരുമാനം കാണുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് ജനം പിരിഞ്ഞ് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."