HOME
DETAILS
MAL
കോടമഞ്ഞും മഴയും അപൂര്‍വ കാഴ്ചയായി
backup
December 01 2016 | 21:12 PM
ഏറ്റുമാനൂര്‍ : നട്ടുച്ചയ്ക്കും അന്തരീക്ഷത്തില്‍ കോടമഞ്ഞു മൂടിനിന്നത് അപൂര്‍വ അനുഭവമായി. മുന്‍വര്‍ഷങ്ങളിലൊന്നും കാണാത്ത ഒരു പ്രതിഭാസമാണ് വ്യാഴാഴ്ച ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളിലും കാണാനായത്.
അതി രാവിലെ കാണുന്ന മഞ്ഞ് വെയില് വീണു തുടങ്ങുമ്പോഴേ അപ്രത്യക്ഷമാകുകയായിരുന്നു മുമ്പൊക്കെ.
എന്നാല്‍ ഇന്നലെ രാവിലെ ദൃശ്യമായ മഞ്ഞ് വീഴ്ച വൈകിട്ടും തുടരുകയായിരുന്നു.
ചൂട് തണുപ്പിന് വഴിമാറുകയും ചെയ്തു. മൂന്ന് മണി കഴിഞ്ഞപ്പോഴേ പല പ്രദേശങ്ങളിലും വാഹനങ്ങള്‍ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചാണ് ഓടിയത്. നേരിയ ചാറ്റല്‍മഴയും അനുഭവപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."