ലഹരി തടയാന്‍ സാമൂഹിക ജാഗ്രത അനിവാര്യം: മുഖ്യമന്ത്രി
കണ്ണൂര്‍: വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി ആസക്തി ഇല്ലാതാക്കാന്‍ സമൂഹത്തിന്റെ ശക്തമായ ഇടപെടലും തികഞ്ഞ ജാഗ്രതയും അനിവാര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ധര്‍മടം മണ്ഡലത്തില്‍ നടപ്പാക്കുന്ന വിമുക്തി ലഹരി വര്‍ജന മിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്രതലത്തില്‍ കണ്ണികളുള്ള ശക്തമായ മാഫിയയാണ് യുവതലമുറയിലെ ലഹരി വ്യാപനത്തിനു പിന്നില്‍. അടുത്തകാലത്തായി ലഹരി വസ്തുക്കള്‍ എവിടെയും എളുപ്പത്തില്‍ ലഭ്യമാകും വിധം വ്യാപകമായിട്ടുണ്ട്.
വിദ്യാര്‍ഥികളടക്കമുള്ളവരെ ലഹരിയുടെ അടിമകളാക്കാന്‍ ഏജന്റുമാരുടെ സഹായത്തോടെ വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു നേരിടാന്‍ പൊലിസിനോ എക്‌സൈസിനോ മാത്രം സാധിക്കില്ല. നാടും നാട്ടുകാരും ഒന്നായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമുക്തി മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ പി ബാലന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ടി ദാസന്‍ പദ്ധതി വിശദീകരിച്ചു. ഓരോ വാര്‍ഡ് തലത്തിലും ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് പദ്ധതി താഴേത്തട്ടുമുതല്‍ നടപ്പാക്കാനാണ് ഉദ്ദേശം. തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വി.വി സുരേന്ദ്രന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.സി മോഹനന്‍, കെ.കെ രാജീവന്‍, എം ബാലന്‍, വി.എ നാരായണന്‍, എന്‍.പി താഹിര്‍, കെ.കെ രാജന്‍, ഇ.പി.ആര്‍ വേശാല, പി.പി ദിവാകരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."