HOME
DETAILS
MAL
ശരീഅത്ത് ഭരണകൂടത്തിന് തിരുത്താനുള്ളതല്ല: കെ. ആലിക്കുട്ടി മുസ്ലിയാര്
backup
December 02 2016 | 00:12 AM
വഴിപ്പാറ: ഇസ്ലാമിക ശരീഅത്ത് ഭരണകൂട താല്പര്യങ്ങള്ക്കനുസരിച്ചു തിരുത്താനുള്ളതല്ലെന്നു സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്. ചെരക്കാപറമ്പ് ഇര്‍ഷാദുല്‍ അനാം സംഘം സംഘടിപ്പിച്ച മതപ്രഭാഷണ, ദുആ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏക സിവില്‍കോഡ് വിഷയത്തില്‍ ഇന്ത്യയിലെ മുസ്ലിംകള് ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ടി. കുഞ്ഞിമുഹമ്മദ് ബാഖവി അധ്യക്ഷനായി.
അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ലിയാര് പ്രാര്‍ഥനയ്ക്കു നേതൃത്വം നല്കി. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെ.സി.എം തങ്ങള്‍, കാളാവ് സൈതലവി മുസ്ലിയാര്, കെ.എം യൂസുഫ് ഹാജി, മുനീര്‍ തങ്ങള്‍, ഹംസ ഫൈസി, ഉമര്‍ മുസ്ലിയാര്, അബ്ദുല്‍ റഷീദ് തവളേങ്ങല്‍, സ്വാദിഖ് ഫൈസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."