നിലമ്പൂരില്‍ ഗവ. കോളജ്; സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടു
നിലമ്പൂര്‍: ഗവ. മാനവേദന് എച്ച്.എസ്.എസില്‍ ഗവ. കോളജ് തുടങ്ങണമെന്നാവശ്യപ്പെട്ടു സര്‍വകക്ഷി സംഘം തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനേയും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനേയും കണ്ടു നിവേദനം നല്കി.
നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ്, വൈസ് ചെയര്മാന് പി.വി ഹംസ, സ്ഥിരംസമിതി അധ്യക്ഷന്മാര്, ജനകീയ സമിതി ജനറല്‍ കണ്‍വീനര്‍ ആര്യാടന് ഷൗക്കത്ത്, കെ.വി.വി.ഇ.എസ് ഭാരവാഹികളായ വിനോദ് പി. മേനോന്, കെ.സഫറുള്ള, വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് എ. ഗോപിനാഥ്, കെ.സി വേലായുധന്, പി.എം ബഷീര്‍, പാട്ടത്തില്‍ ബിനോയ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു കോളജ് അനുവദിച്ചു സ്പെഷല്‍ ഓഫിസറെ നിയമിച്ചെങ്കിലും സാങ്കേതികത്വവും ഭരണമാറ്റവുംമൂലം പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണ്. തുടര്‍ന്നാണ് സര്‍വകക്ഷി യോഗംചേര്‍ന്നു മുഖ്യമന്ത്രിയേയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയേയും നേരില്‍കണ്ടു നിവേദനം നല്കാന് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."