HOME
DETAILS
MAL
ആര്.ബി.ഐ വിവേചനത്തോടെ പെരുമാറുന്നു: മമത
backup
December 02 2016 | 08:12 AM
കൊല്‍ക്കത്ത: പുതിയ നോട്ടുകളുടെ വിതരണത്തില്‍ റിസര്‍വ് ബാങ്ക് വിവേചനപരമായി പെരുമാറുന്നെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ട്വിറ്ററിലാണ് മമത റിസര്‍വ ബാങ്കിനെതിരേ വിമര്‍ശനമുന്നയിച്ചത്. സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് അവരുടെ ശമ്പളം ബാങ്കുകളിലൂടെ ലഭിക്കുന്നില്ല. ഇതവരുടെ ജീവിതം ദുരിതമയമാക്കിയിരിക്കുകയാണ്. സംഘടിത മേഖലയില്‍ ഇത്തരം പ്രശ്നങ്ങളുണ്ടെങ്കില്‍ അതിനേക്കാള്‍ ഗുരുതരമാണ് അസംഘടിത മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെന്നും മമത പറഞ്ഞു.
പല സംസ്ഥാന സര്‍ക്കാരുകള്‍ക്കും പണം നല്കുന്നതില് കടുത്ത വിവേചനത്തോടെയാണ് ആര്.ബി.ഐ പെരുമാറുന്നത്. വാഗ്ദാനങ്ങളും ഉറപ്പുകളും മാത്രമാണ് അവര്‍ നല്‍കുന്നത്. പുതിയ നോട്ടുകള്‍ അപൂര്‍വ വസ്തുവെന്നാണ് മമത വിശേഷിപ്പിച്ചത്. ബംഗാളില്‍ ഈ നോട്ടുകള്‍ ലഭിക്കാനില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."