HOME
DETAILS
MAL
മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുകയല്ല വേണ്ടതെന്ന് വി.എസ്
backup
December 02 2016 | 09:12 AM
തിരുവന്തപുരം: മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുകയല്ല അവരെ പിടികൂടുകയാണ് വേണ്ടെതന്ന് ഭരണ കമ്മീഷന് ചെയര്മാന് വി.എസ് അച്ചുതാന്ദന്‍. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതിന് പിന്നാലെയാണ് വി.എസിന്റെ പ്രതികരണം.
നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രചാരണമുണ്ടായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വി,എസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
എന്നാല്‍ പൊലിസിന്റെ മനോവീര്യം തകര്‍ക്കുന്ന നടപടികള്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഘടകകക്ഷികള്‍ പോലും വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."