HOME
DETAILS

സമുദ്രാതിര്‍ത്തി ലംഘനം; ശിക്ഷ കഴിഞ്ഞ മല്‍സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കും

  
backup
December 02 2016 | 17:12 PM

%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b2%e0%b4%82%e0%b4%98%e0%b4%a8%e0%b4%82

മനാമ: ബഹ്‌റൈനില്‍ നിന്നും മത്സ്യ ബന്ധനത്തിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചതിനാല്‍ ഖത്തര്‍ പോലീസിന്റെ പിടിയിലായ ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കാനാവശ്യമായ നടപടികള്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി ചെയ്തു കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം ഓഗസ്റ്റ് 14ന് മത്സ്യ ബന്ധനത്തിന് പുറപ്പെട്ട് പിടിയിലായ അഞ്ചു പേരുടെ കാര്യത്തിലാണ് ഇന്ത്യന്‍ എംബസി ഇപ്പോള്‍ ഇടപെടുമെന്ന് അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട് കന്യാകുമാരി സ്വദേശികളായ സുരേഷ്, വിനീഷ്, റീഗന്‍ പീറ്റര്‍, അമല്‍ രാജ്, സഹായ രാജ് തുങ്ങിയവരാണ് മൂന്നു മാസം മുന്പ് ഖത്തര്‍ തീരദേശ സംരക്ഷണ പോലീസിന്റെ പിടിയിലകപ്പെട്ടത്.  സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റത്തിന് ഖത്തര്‍ തീരദേശ സംരക്ഷണ സേന സെപ്റ്റംബര്‍ അഞ്ചിനാണ് ഇവരെ പിടികൂടിയത്. പിന്നീട് ജയിലില്‍ അടച്ച ഇവരെ  നവംബര്‍ 18നാണ് ബഹ്‌റൈനിലേയ്ക്ക് തിരിച്ചയച്ചത്.
എന്നാല്‍ ബഹ്‌റൈനിലെത്തിയതിനു ശേഷം ഇവരുടെ ജീവിതം ഏറെ ക്ലേശകരമാണെന്ന് ചൂണ്ടിക്കാട്ടി ഏതാനും സാമൂഹ്യ പ്രവര്‍ത്തകര്‍ എംബസിയെ സമീപിക്കുകയായിരുന്നു.


മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ അനുഭവിക്കുന്ന മാനസിക പീഡനങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കടലില്‍ പോകുന്നവര്‍ക്കാകട്ടെ തങ്ങള്‍ പിടിയിലാകുമോ എന്ന ആശങ്കയുമുണ്ട്. ഖത്തറും ബഹ്‌റൈനും അടുത്തടുത്ത രാജ്യങ്ങളായതിനാലും രാത്രിയായതിനാല്‍ അതിര്‍ത്തി വ്യക്തമാക്കുന്ന അടയാളങ്ങളൊന്നും കടലില്‍ കാണാന്‍ കഴിയാത്തതും ഇവരെ മാനസികമായി തളര്‍ത്തുന്നുണ്ട്. തുടര്‍ച്ചയായി കോസ്റ്റ്ഗാര്‍ഡിന്റെ പിടിയിലാകുന്ന തങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ നടപടികള്‍ വേണമെന്ന് പലപ്പോഴും ആവശ്യമുയര്‍ന്നിരുന്നു.
അതേ സമയം, ഒരുദിവസം കടലില്‍ പോകാതിരുന്നാല്‍ അത് ഇവരുടെ ജീവിതത്തെ സാരമായി ബാധിക്കും. മാസാന്ത ശമ്പളത്തിനു പകരം ഓരോ ദിവസവും ലഭിക്കുന്ന മത്സ്യം വിറ്റ് ചിലവുകള്‍ കഴിച്ച് വീതിച്ചെടുക്കുന്നതാണ് ഇവരുടെ രീതി. ഇതിന്റെ ഒരു ഭാഗം സ്‌പോണ്‍സര്‍ക്കും കൊടുക്കേണ്ടിവരുന്നുവെന്നതും ബോട്ടിന്റെ അറ്റകുറ്റപ്പണി അടക്കമുള്ളവ ചെയ്യേണ്ടി വരുന്നുവെന്നതും ഈ മേഖലയില്‍ ഇവര്‍ നേരിടുന്ന പ്രയാസങ്ങളാണ്. ഇപ്രകാരം തുഛമായ വരുമാനത്തില്‍ ജീവിതം തള്ളി നീക്കുന്ന ഇവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ചില സാമൂഹ്യ പ്രവര്‍ത്തകരും നേരത്തെ രംഗത്തിറങ്ങിയിരുന്നു. ഈ അടിസ്ഥാനത്തിലാണ് ഇവരുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറക്ക് ഇവരെ ഉടനെ നാട്ടിലെത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം

Kerala
  •  a month ago