കെ.പി.എല്‍ പയ്യന്നൂരില്‍ വ്യാപക അക്രമം
പയ്യന്നൂര്‍: വിജയാഘോഷത്തിനിടയില്‍ പയ്യന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ അക്രമം. 19നു അര്‍ധരാത്രിയിലും ഇന്നലെ പുലര്‍ച്ചെയുമാണ് അക്രമം അരങ്ങേറിയത്. കരിവെള്ളൂര്‍ ചീറ്റയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കാര്‍ തീവച്ചു നശിപ്പിച്ചു.ആര്‍.എസ്.എസ് മുന്‍ കാര്യവാഹക് എം.വി സത്യന്റെ കാറാണ് കത്തിച്ചത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിന്റെ ഉള്‍വശം പൂര്‍ണമായും കത്തിനശിച്ചു. രാത്രി 12 ഓടെയാണ് സംഭവം. കെ.എല്‍.13.എഫ്.2544 നമ്പര്‍ അംബാസിസിര്‍ കാറിന്റെ ഉള്‍വശത്ത് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. പയ്യന്നൂര്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 2013ല്‍ ബലിദാന പരിപാടിക്ക് പോവുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ സഞ്ചരിച്ച സത്യന്റെ ഉടമസ്ഥതയിലുള്ള മിനിലോറി പെരുമ്പ പാലത്തിന് സമീപം തകര്‍ത്തിരുന്നു.
ദേശീയ പാതയ്ക്കരികിലെ എടാട്ട് ചെറാട്ടെ കോണ്‍ഗ്രസ് ഓഫിസിനു നേരെ ബോബേറുïായി. സംഭവത്തില്‍ ഓഫിസിന്റെ മുന്‍വശത്തെ വാതിലും മൂന്നു ജനല്‍ ഗ്ലാസ്സുകളും തകര്‍ന്നു. രാത്രി 11 ഓടെയാണ് സംഭവം. ബോംബേറിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പയ്യന്നൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാങ്കോലില്‍ കോണ്‍ഗ്രസ് നേതാവിനെ മര്‍ദനമേറ്റ പരുക്കുകളോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ.വി നാരായനാണ് മര്‍ദനമേറ്റത്. വിജയാഘോഷത്തിനിടയില്‍ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. അതിനിടെ കാറമേലില്‍ മുസ്‌ലിം ലീഗിന്റെ കൊടിയും കൊടിമരവും തകര്‍ത്തതായും പരാതിയുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."