കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്റെ മൃതദേഹം സംസ്‌കരിച്ചു
തലശ്ശേരി: പിണറായിയില്‍ ബോംബേറില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ചേരിക്കലിലെ കരന്താന്‍കണ്ടി സി.വി രവീന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ടു മൂന്നോടെ മമ്പറം ടൗണിലെത്തിച്ചു. തുടര്‍ന്ന് വിലാപയാത്രയായി പിണറായിയിലേക്ക് കൊണ്ടു വരികയായിരുന്നു. പിണറായി സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസിനു സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് വൈകുന്നേരം അഞ്ചോടെ ചേരിക്കലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ചു സി.പി.എം പിണറായി ഏരിയാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ധര്‍മടം, പിണറായി, വേങ്ങാട്, കോട്ടയംപൊയില്‍ പഞ്ചായത്തുകളില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്നു പിണറായി മേഖലയില്‍ കനത്ത പൊലിസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്നു മമ്പറം, മൈലുള്ളിമൊട്ട, പിണറായി, പാറപ്രം, കാട്ടില്‍പ്പീടിക, ധര്‍മടം, അണ്ടലൂര്‍, മേലൂര്‍ പ്രദേശങ്ങളില്‍ കനത്ത പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി. ഡി.ഐ.ജി ദിനേന്ദ്രകശ്യപ്, ജില്ലാ പൊലിസ് ചീഫ് ഹരിശങ്കര്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ പിണറായി, കതിരൂര്‍ പ്രദേശങ്ങളിലെത്തി സുരക്ഷാ സംവിധാനത്തെക്കുറിച്ച് വിലയിരുത്തി. 19ന് വ്യാഴാഴ്ച വൈകിട്ട് നാലോടെ പുത്തന്‍കïത്തിനു സമീപം പള്ളിക്കുണ്ടം ബാലവാടി റോഡിലാണ് സി.പി.എം ആഹ്ലാദ പ്രപകടനത്തിനിടെ അക്രമം നടന്നത്. സംഭവത്തില്‍ രവീന്ദ്രന്റെ മകന്‍ ജിതിനുള്‍പ്പെടെ ആറു പേര്‍ക്കു പരുക്കേറ്റിരുന്നു. പരുക്കേറ്റവര്‍ തലശ്ശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."