വെളിച്ചെണ്ണയുടെ മാഹാത്മ്യം പ്രചരിപ്പിക്കും: അഡ്വ. വി.എസ് സുനില്‍ കുമാര്‍
തിരുവനന്തപുരം: പുറത്തു നിന്നുള്ള ലോബികളുടെ കുപ്രചരണത്താല്‍ മേന്മ മങ്ങിയിരിക്കുന്ന കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണയുടെ മഹാത്മ്യം ജനങ്ങളില്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ വന്‍ കാംപയിന് തുടങ്ങുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന അന്തര്‍ദേശീയ ശില്പശാലയോടനുബന്ധിച്ച് വിദേശ പ്രതിനിധികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വേണ്ടി പ്രത്യേകം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുദ്ധമായ വെളിച്ചെണ്ണ ആരോഗ്യത്തിന് ഹാനികരമല്ല എന്നു മാത്രമല്ല ഹൃദ്രോഗത്തെ തടയുന്ന ഔഷധഗുണമുണ്ടെന്നും നുതന പഠനങ്ങള്‍ തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. നാളികേര അധിഷ്ഠിത വ്യവസായ പാര്‍ക്കുകളുടെ ശ്യംഖലതന്നെ സംസ്ഥാനത്ത് സംജ്ജാതമാക്കും.
ഓരോ മേഖലയുടെയും സാധ്യതകള്‍ പരിശോധിച്ചതിനു ശേഷമായിരിക്കും അഗ്രോ പാര്ക്കള് സ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."