മുഖ്യ പ്രതി ഒളിവിലെന്നു സംശയം
ബോവിക്കാനം: പൊവ്വലിലെ അബ്ദുല്‍ ഖാദറിനെ കുത്തി കൊലപ്പെടുത്തുകയും സുഹ്യത്തുക്കളായ അസിയാദ്, സത്താദ് അനസ് എന്നിവരെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. കേസിലെ മുഖ്യപ്രതി ബോവിക്കാനം മുതലപാറയിലെ നസീര്‍ സംഭവത്തിനു ശേഷം ഒളിവില്‍ പോയതായാണു സംശയം.
മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം കൂടുതല്‍ പേര് പ്രതി പട്ടികയില്‍ വരുമെന്ന് കേസ് അന്വേഷിക്കുന്ന ആദൂര്‍ സി.ഐ സിബി തോമസ് പറഞ്ഞു.
അബ്ദുല്‍ ഖാദര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മുളിയാര്‍ പഞ്ചായത്തില്‍ മുസ്ലിംലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഓട്ടോറിക്ഷകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ സര്‍വിസ് നടത്തി.
വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ ബോവിക്കാനം ടൗണില്‍ വച്ചാണ് അബ്ദുല്‍ ഖാദര്‍ കുത്തേറ്റ് മരിച്ചത്.
കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം ബോവിക്കാനത്ത് നടന്ന ഫുഡ്ബോള്‍ കളിക്കിടെ പൊവ്വലിലെയും ബോവിക്കാനത്തെയും രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ പ്രശ്നമാണ് സംഘര്‍ഷത്തിലും ഒരാളുടെ മരണത്തിലും കലാശിച്ചത്.
പൊവ്വലിലും ബോവിക്കാനത്തും കനത്ത പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."