നാടിന്റെ മുക്കിലും മൂലയിലും അനധികൃത കാറ്ററിങ് സര്‍വീസുകള്‍
വൈക്കം: നാടിന്റെ മുക്കിലും മൂലയിലും കാറ്ററിങ് സര്‍വീസുകള്‍ മൊട്ടിട്ടു പെരുകുകയാണ്. നിയോജകമണ്ഡലത്തിലെ നഗരസഭ ഉള്‍പ്പെടെയുള്ള പത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഏകദേശം എഴുപതിലധികം കാറ്ററിങ് സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നുï്. ഇതില്‍ വീട്ടില്‍ ഊണെന്ന പേരില്‍ ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നുï്.
ഏകദേശം നാല്‍പതോളം സ്ഥാപനങ്ങള്‍ക്ക് മാത്രമാണു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും ലൈസന്‍സുകള്‍ ഉള്ളത്. മറ്റുള്ളവയെല്ലാം അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്നാണു റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ അധികൃതര്‍ കണ്ണടയ്ക്കുന്ന സ്ഥിതിയാണു കാണുന്നത്. ആരോഗ്യ വകുപ്പിന്റെ ലൈസന്‍സ് ഇല്ലെങ്കിലും ഇവര്‍ക്കു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥിതിയാണ് നാട്ടില്‍ കാണുന്നത്.
സാധാരണക്കാര്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ള സ്ഥാപനമാണോയെന്നു നോക്കാറില്ലാത്തതിനാല്‍ ഇവര്‍ക്ക് അനധികൃതമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. അനധികൃതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിങ് സര്‍വീസുകള്‍ക്കും വീട്ടില്‍ ഊണ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുമെതിരെ പരാതി നഗരസഭ കൗണ്‍സിലില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇതിനെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കുവാന്‍ നഗരസഭ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയതായി ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അറിയിച്ചു.
ഇറച്ചിയും മീനും ഉള്‍പ്പെടുന്ന സദ്യക്ക് ഒരാള്‍ക്ക് 110 മുതല്‍ 210 രൂപ വരെ ഈടാക്കുന്ന ഏജന്‍സികളുï്. പച്ചക്കറി സദ്യക്കാണെങ്കില്‍ വില തോന്നുംപടിയാണ്. കാറ്ററിങ് സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തിലായാലും നഗരസഭയിലായാലും ഇവരെക്കൊïൊന്നും കാര്യമായ നികുതി വരുമാനമൊന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ലഭിക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സെന്റ് ഓഫിനും മറ്റ് സ്വകാര്യ ചടങ്ങുകള്‍ക്കും ഏജന്‍സികള്‍ വില കുറച്ച് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനല്‍കുന്നതോടെ ഇവര്‍ ഇവരുടെ ഇഷ്ടക്കാരായി മാറുന്നു. ഇപ്പോള്‍ എല്ലാ പ്രദേശങ്ങളിലും കാറ്ററിങ് സര്‍വീസുകളെയാണ് പലരും ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."