അടുത്തവര്‍ഷത്തെ ഹജ്ജ് വിമാന സര്‍വിസ് കരിപ്പൂരില്‍ നിന്ന്
കൊïോട്ടി: അടുത്തവര്‍ഷത്തെ ഹജ്ജ് സീസണില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു സര്‍വിസ് നടത്തുന്നതു സംബന്ധിച്ച തീരുമാനം ഡി.ജി.സി.എ സംഘത്തിന്റെ റണ്‍വെ പരിശോധനയ്ക്കു ശേഷം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശത്തെത്തുടര്‍ന്ന് അടുത്ത മാസം കരിപ്പൂരിലെത്തുന്ന ഡി.ജി.സി.എ സംഘം വലിയ വിമാനങ്ങള്‍ക്കു സര്‍വിസ് നടത്തുന്നതിന് റണ്‍വെ അനുയോജ്യമാണോ എന്നു പരിശോധിക്കും.
ഈ മാസത്തോടെ റണ്‍വെ റീ-കാര്‍പ്പറ്റിങ് പ്രവൃത്തികള്‍ പൂര്‍ത്തിയാവുമെന്നാണു പ്രതീക്ഷ. വലിയ വിമാനങ്ങള്‍ക്ക് റണ്‍വെ അനുയോജ്യമാണെന്നു പരിശോധനയില്‍ തെളിഞ്ഞാല്‍ അടുത്തവര്‍ഷത്തെ ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍ നിന്നാരംഭിക്കും. ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ അവസരം ലഭിക്കുന്ന മലബാറിലെ 80 ശതമാനം തീര്‍ഥാടകര്‍ക്കും ഇത് ആശ്വാസമാകും. രïു വര്‍ഷമായി നെടുമ്പാശ്ശേരിയെയാണു ഹജ്ജ് സര്‍വിസിന് ആശ്രയിക്കുന്നത്. അത്യാധുനിക രീതിയില്‍ റണ്‍വെ ബലപ്പെടുത്താന്‍ ഒന്നര വര്‍ഷം കൊï് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് സാധ്യമായിട്ടുï്. റണ്‍വെ പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ കരിപ്പൂരിനു നഷ്ടമായ ജംബോ വിമാനങ്ങള്‍ തിരിച്ചുലഭിക്കും. നിലവിലുളള എട്ടു മണിക്കൂര്‍ നിയന്ത്രണം നീക്കും. എന്നാല്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയുമായി ബന്ധപ്പെട്ടാണു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശത്തില്‍ ഡി.ജി.സി.എ സംഘം കരിപ്പൂരിലെത്തുന്നത്. 2001ല്‍ കരിപ്പൂരില്‍ നിന്നു ജിദ്ദയിലേക്ക് സര്‍വിസ് ആരംഭിച്ചത് മുതലാണു വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ റണ്‍വെ പ്രാപ്തമാണെന്നു കïെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."