ഹരജികള്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു
കൊച്ചി: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ചു കയറാമെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറുടെ ഉത്തരവിനെതിരേ സമര്‍പ്പിച്ച ഹരജികള്‍ സിംഗിള്‍ബെഞ്ച് ദേവസ്വം ബെഞ്ചിനു കൈമാറാന്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു. ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ചു കയറാമെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍ കെ.എന്‍ സതീഷിന്റെ ഉത്തരവ് ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മരവിപ്പിച്ചിട്ടുïെങ്കിലും സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നുïെന്ന് ഹരജിയില്‍ ആരോപിക്കുന്നു.
ഇത്തരം കാര്യങ്ങളില്‍ തീര്‍പ്പു കല്പിക്കാനുള്ള അവകാശം ക്ഷേത്രം തന്ത്രിക്കാണെന്ന് സുപ്രിം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ എക്സിക്യൂട്ടീവ് ഓഫിസറുടെ നടപടി നിയമവിരുദ്ധമാണെന്നാണ് ഹരജികളിലെ ആക്ഷേപം. ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ചു കയറുന്നുïെന്നതിനാല് എക്സിക്യൂട്ടീവ് ഓഫിസറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഹൈക്കോടതിയില്‍ ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കേïതെന്ന് വ്യക്തമാക്കിയ സിംഗിള്‍ബെഞ്ച് ഹരജികള്‍ കൈമാറാന്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."