ഹൈന്ദവ ഫാസിസത്തിനെതിരെ ജാഗ്രത പാലിക്കുക: എസ്‌കെഎസി സഊദി നാഷണല്‍ സംഗമം
റിയാദ്: ഇഷ്ടപ്പെട്ട മതം സ്വീകരിക്കുവാനുള്ള ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെ ഹനിച്ച് കൊടിഞ്ഞിയില്‍ ഫൈസലിനെ കൊലപ്പെടുത്തിയ ഹൈന്ദവ ഫാസിസത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് എസ് കെ എസി സഊദി നാഷണല്‍ സംഗമം അഭിപ്രായപ്പെട്ടു.
കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ശിക്ഷകളില്‍ നിന്നും രക്ഷപ്പെടാനാകാത്ത വിധം അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നും മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും മക്കയില്‍ ചേര്‍ന്ന നാഷണല്‍ കമ്മിറ്റി സംഗമം ആവശ്യപ്പെട്ടു.
എസ് കെ ഐ സി സഊദി നാഷണല്‍ മെംബര്‍ഷിപ്പ് ഉദ്ഘാടനം സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ ജമലുല്ലൈലി അമാനത്ത് മുഹമ്മദ് ഫൈസിക്ക് നല്‍കി നിര്‍വ്വഹിച്ചു. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു.
എസ് കെ എസ് എസ് എഫ് കേരള സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് സിക്രട്ടറി കുഞ്ഞാലന്‍കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. എസ് കെ ഐ സി യുടെ വിവിധ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി അലവിക്കുട്ടി ഒളവട്ടൂര്‍ (സംഘടന ഓര്‍ഗനൈസിംഗ്), സുബൈര്‍ ഹുദവി ജിദ്ദ (ഹജ്ജ് വിഖായ), ഇബ്‌റാഹീം ഓമശേരി ദമാം (ക്യാന്‍സര്‍ വൃക്ക രോഗ സഹായം), ആരിഫ് വാഫി ഉനൈസ (മെംബര്‍ഷിപ്പ്), അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ( ത്രൈമാസ ക്യാംപയിന്‍) റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. മെംബര്‍ഷിപ് ക്യാംപയിന്‍ കാലാവധി ഒരു മാസം കൂടി നീട്ടിയിട്ടുണ്ട്.
ഇസ്മായില്‍ ഹാജി ചാലിയം (ബുറൈദ), അബ്ദുല്‍ റസാഖ് വളക്കൈ (റിയാദ്), സുലൈമാന്‍ വെട്ടുപാറ (മദീന), ഖാസിം ദാരിമി (ഉനൈസ), ജഅഫര്‍ വാഫി, അലി മൗലവി നാട്ടുകല്‍ (ജിദ്ദ), നൗഷാദ് ഫൈസി (ഹായില്‍), അബ്ദുറസാഖ് (ബുറൈദ), മുസ്തഫ ദാരിമി മേലാറ്റൂര്‍ (ജിസാന്‍), അഹമദ് കബീര്‍ (യാമ്പു), അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ (ത്വായിഫ്), നൗഫല്‍ സ്വാദിഖ് ഫൈസി ( ഖമീസ് മുശൈത്), ശിഹാബുദ്ദീന്‍ ഫൈസി (തബൂക്ക്) തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. ഒമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി സമാപന സന്ദേശം നല്‍കി. സൈദ് ഹാജി മുന്നിയൂര്‍ നന്ദിയര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."