ലോറിക്ക് പിന്നില്‍ ബസിടിച്ച് 25ഓളം പേര്‍ക്ക് പരുക്ക്
വടകര : ദേശീയപാതയിലെ പൂഴിത്തലയില്‍ ചരക്ക് ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് 25ഓളം പേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. അപകടത്തില്‍ പരുക്കേറ്റ ഇരിട്ടി സ്വദേശി പത്മാലയത്തില്‍ ഗംഗാധരന്‍(58), വടകര സ്വദേശിനി അനശ്വര(28) എന്നിവരെ മാഹി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ മാഹി, വടകര എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രാഥമിക ചികിത്സ തേടി.
മംഗലാപുരത്ത് നിന്നും സ്റ്റീല്‍ കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ പിറകില്‍ കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഹോളിമാത ബസ് ഇടിക്കുകയായിരുന്നു.
ബസ് അമിത വേഗതയിലാണ് വന്നതെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരുക്കേറ്റവരെല്ലാം ബസ് യാത്രക്കാരാണ്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. ചോമ്പാല പൊലിസ് സ്ഥലത്തെത്തി ഗതാഗതം വഴിതിരിച്ച് വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."