യുവാവിന്റെ ദുരൂഹ മരണം: സത്യം പുറത്ത് വരണമെന്ന് കര്‍മ്മസമിതി
മാനന്തവാടി: ട്രഷറി ജീവനക്കാരനായ അയിലമൂല -വാര്യമൂല ദിലീപ് കുമാറിന്റെ മരണത്തിലെ ദുരൂഹത നീക്കി സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ അധികൃതര്‍ തയാറാകണമെന്ന് കര്‍മ്മ സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബര്‍ 14നാണ് ഇയാളെ കാണാതാകുന്നത്. ഒരു ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോയത്. എങ്ങോട്ടാണ് പോയതെന്ന് ബന്ധുക്കളും നാട്ടുകാരും വീട്ടിലും പരിസരങ്ങളിലും അന്വേഷണം നടത്തിയിരുന്നു. തിരച്ചില്‍ നടത്തിയ സ്ഥലത്താണ് 17ന് മൃതദേഹം കണ്ടെത്തിയത്. അതില്‍ തന്നെ ദുരൂഹതയുണ്ട്. കാണാതായ ദിവസം അവസാനമായി ദിലീപിന്റെ മൊബൈലിലേക്ക് വന്ന ഫോണ്‍ കോള്‍ സംബന്ധിച്ചും അന്വേഷണം നടത്തണം. വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ജിതിന്‍ മെതിപ്പാറ, ബെന്നി പുലി മലയില്‍, മുരളി കെ.വാസു, അനില്‍ മൂപ്പാട്ടില്‍, വിജേഷ് ജോര്‍ജ്, ഷാനു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."