സൗജന്യ ആംബുലന്‍സ് സേവനം നല്‍കും
കല്‍പ്പറ്റ: കല്‍പ്പറ്റ തിരുഹൃദയ ദേവാലയത്തിലെ കാരുണ്യസേനയുടെ ആഭിമുഖ്യത്തില്‍ നിര്‍ധന രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനം ലഭ്യമാക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ക്രിസ്തുമസ് നാള്‍ മുതലാണ് സേവനം ലഭ്യമാക്കുക. ആംബുലന്‍സിന്റെ ധനശേഖരണത്തിനും, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി നിരവധി പേര്‍ സഹായത്തിനായി രംഗത്ത് വന്നിട്ടുണ്ട്. നാളെ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി റൂട്ടുകളില്‍ സര്‍വിസ് നടത്തുന്ന ലിറ്റില്‍ഫ്‌ളവര്‍ ബസിന്റെ ഉടമ അന്നത്തെ കലക്ഷന്‍ ആംബുലന്‍സിനായി സംഭാവന ചെയ്യും.
അന്ന് നിശ്ചിത സ്ഥലങ്ങളില്‍ വെച്ച് ഇടവക വികാരി ഫാ. ഫ്രാന്‍സണ്‍ ബസുകള്‍ ഫ്‌ളാഗ്ഓഫ് ചെയ്യും. ആംബുലന്‍സ് സൗജന്യമായി ഓടിക്കാന്‍ ഇടവകയിലെ നാല് ഡ്രൈവര്‍മാരും, അറ്റകുറ്റപണിക്കായി മൂന്ന് വര്‍ക്ക്‌ഷോപ്പ് ഉടമകളും, ഒരു വര്‍ഷത്തെ പെട്രോള്‍ ചെലവ് 50 വ്യക്തികളും ഏറ്റെടുത്തിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സിസ്റ്റര്‍ മേബിള്‍ ആന്റണി, ജോയി കൈതാനപറമ്പില്‍, പി.കെ കുര്യന്‍, ഫാ. ഫ്രാന്‍സണ്‍ ചേരമാന്‍തുരുത്തില്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."