ഭിന്നശേഷിക്കാര്‍ക്ക് 50 ലക്ഷത്തിന്റെ ഉപകരണങ്ങള്‍ വിതരണം ചെയ്യും: മന്ത്രി
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള മെഗാക്യാംപ് ജനുവരിയില്‍ നടക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. ഭിന്നശേഷി ദിനാഘോഷപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ജൂബിലി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നേരത്തേ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ഭിന്നശേഷി നിര്‍ണയ ക്യാംപുകളിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കുക.
സംസ്ഥാനത്തെ വയോജനങ്ങള്‍ വീടുകളിലും വൃദ്ധസദനങ്ങളിലും എങ്ങനെയാണ് കഴിയുന്നതെന്ന് പഠിക്കുന്നതിന് സംസ്ഥാനതലത്തില്‍ സാമൂഹ്യനീതി വകുപ്പ് സര്‍വേ നടത്തുമെന്നും ജില്ലയില്‍ ഒന്ന് എന്ന രീതിയില്‍ വൃദ്ധസദനങ്ങളെ ആധുനികവല്‍ക്കരിക്കുന്ന പൈലറ്റ് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന തസല അവാര്‍ഡുകള്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വിതരണം ചെയ്തു. പി.കെ ശ്രീമതി എം.പി മുഖ്യതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കെ.പി ജയബാലന്‍, അജിത്ത് മാട്ടൂല്‍, അഡ്വ.ലി ദീപക്, കെ.കെ സുരേന്ദ്രകുമാര്‍, അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍, എല്‍ ഷീബ സംസാരിച്ചു. ഭിന്നശേഷി കായികമേളയില്‍ ചാംപ്യന്‍മാരായ ഡോണ്‍ ബോസ്‌കോ സ്‌കൂളിനുള്ള ട്രോഫി മന്ത്രി കെ.കെ ശൈലജ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."