ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കുന്നതിന് ഉത്തരവാദിത്വം ഏറ്റെടുക്കണം: വി.എസ്.ശിവകുമാര്‍
തിരുവനന്തപുരം: മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് എല്ലാവരും തയാറാകണമെന്ന് വി.എസ്. ശിവകുമാര്‍ എം.എല്‍.എ. പറഞ്ഞു. ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സര്‍വ്വ ശിക്ഷാ അഭിയാന് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമഗ്രഗുണമേന്മാ വിദ്യാഭ്യാസം ലക്ഷ്യമാക്കി നാം മുന്നേറുമ്പോള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തണമെന്നും അവരില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണമെന്നും ശിവകുമാര്‍ പറഞ്ഞു. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഡിസംബര്‍ മൂന്നിന് ഭിന്നശേഷി ദിനമായി ആചരിക്കുന്നതെന്നും അതിന്റെ ആശയം ഉള്‍ക്കൊണ്ടുകൊണ്ട് ഈ വിഭാഗത്തിന് കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ തയാറാകണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. വാര്‍ഡ് കൗണ്‍സിലര്‍ ആര്.സുരേഷ് അധ്യക്ഷനായി. മുഖ്യാഥിതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ജില്ലാ പ്രോജക്ട് ഓഫിസര്‍ ഡോ.പി.മോഹന്‍കുമാര്‍, ഷൈന്മോന്.എന്‍.കെ, കെ.കേശവന്‍പോറ്റി, സാം.ജി.ജോണ്‍, ലളിതകുമാരി, ഫ്ളവര്‍ ഷാര്‍ലെറ്റ് ഡി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."