HOME
DETAILS
MAL
നോട്ട് നിരോധനം ദേശീയദുരന്തം: ഐസക്
backup
December 04 2016 | 05:12 AM
ന്യൂഡല്‍ഹി: നോട്ട് നിരോധനം ദേശീയദുരന്തമാണെന്നും ഇത് എല്ലാനിലയ്ക്കും പരാജയപ്പെട്ടെന്നും ധനമന്ത്രി തോമസ് ഐസക്. 2002ലെ ഗുജറാത്ത് കലാപത്തിന്റെ രീതിയിലുള്ള മറ്റൊരു ദേശീയ ദുരന്തമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റില്‍ പോലും ചര്‍ച്ചചെയ്തില്ല. നോട്ട് നിരോധിച്ചതിനു ശേഷം ദിവസവും പുതിയ നിയമമോ ഭേദഗതിയോ കൊണ്ടുവരുന്നു. ഇത് ഒട്ടും ആസൂത്രണംചെയ്തില്ല എന്നതിനു മികച്ച തെളിവാണിത്. ജന്‍ധന്‍ യോജന പ്രദ്ധതി പ്രകാരം തുടങ്ങിയ ബാങ്ക് അക്കൗണ്ടുകള്‍ പോലും കരിനിഴലിലായെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."