HOME
DETAILS
MAL
കുക്ക് മോദിയെ കണ്ടു, അപ്ഡേറ്റ് ചെയ്ത മോദി ആപ്പ് ലോഞ്ച് ചെയ്തു
backup
May 21 2016 | 09:05 AM
ഇന്ത്യയില്‍ സന്ദര്‍ശനത്തിലുള്ള ആപ്പിള്‍ മേധാവി ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ മോദിയുടെ ഔദ്യോഗിക ആപ്പായ നരേന്ദ്ര മോദി ആപ്പിന്റെ അപ്ഡേറ്റഡ് വേര്‍ഷന്‍ ടിം കുക്ക് ലോഞ്ച് ചെയ്തു.
നരേന്ദ്ര മോദി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. നേരത്തെ സിലിക്കണ്‍ വാലി സന്ദര്‍ശനത്തിനിടെ മോദി ടിം കുക്കിനെയും കണ്ടിരുന്നു.
കമ്പനിയുടെ റീട്ടെയില്‍ സ്റ്റോര്‍ ഇന്ത്യയില്‍ തുറക്കാന്‍ അനുകൂല തീരുമാനം മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് കുക്ക് പ്രതീക്ഷിക്കുന്നത്. നവീകരിച്ച ഐ ഫോണുകളുടെ വില്‍പ്പനയ്ക്കും അനുമതി ലഭ്യമാക്കാനാണ് കുക്കിന്റെ നീക്കം. നേരത്തെ, നവീകരിച്ച ഐ ഫോണ്‍ വില്‍പ്പനയ്ക്ക് ഇന്ത്യ ഗവണ്മെന്റ് തടസ്സം നിന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."