ജയലളിതയ്ക്ക് ഹൃദയാഘാതം; വീണ്ടും ഐസിയുവില്‍
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇന്നു വൈകീട്ട് ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി അപ്പോളോ ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.
സംഭവവിവരം അറിഞ്ഞ തമിഴ്നാട് ഗവര്‍ണര്‍ ആശുപത്രിയിലേക്കു തിരിച്ചിട്ടുണ്ട്.
ആരോഗ്യം വീണ്ടെടുക്കുന്നതിനിടെയാണ് ജയലളിതയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഹൃദ്രോഗവിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘം ജയലളിതയെ പരിചരിക്കുന്നുണ്ട്.
ദീര്‍ഘനാളായി അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പൂര്‍ണ ആരോഗ്യവതിയെന്ന് ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ധ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി എഐഎഡിഎംകെ വക്താവ് അറിയിച്ചിരുന്നു. ഉടന്‍ തന്നെ ജയലളിത ആശുപത്രി വിടുമെന്നും പാര്‍ട്ടി വക്താവ് സി പൊന്നയ്യന്‍ അറിയിച്ചിരുന്നു.
ജയലളിത ഇപ്പോള്‍ പരസഹായമില്ലാതെ ഭക്ഷണം കഴിക്കുന്നുണ്ടെന്നും വ്യായാമം ചെയ്യുന്നുണ്ടെന്നും പൊന്നയ്യന്‍ പറഞ്ഞു.
ഇതിനിടയിലാണ് വൈകീട്ടോടെ ഹൃദയാഘാതം ഉണ്ടായത്.
ജയലളിത വീണ്ടും അസുഖബാധിതയാണെന്നറിഞ്ഞ് അപ്പോളോ ആശുപത്രിയിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."