HOME
DETAILS

അബുദബിയില്‍ വന്‍ മയക്കുമരുന്നു വേട്ട: മൂന്നു പെണ്‍കുട്ടികളടക്കം എട്ട് പേര്‍ പിടിയില്‍

  
backup
May 21 2016 | 11:05 AM

girls-arrested-in-drug-case

അബുദബി: യു.എ.ഇ തലസ്ഥാനമായ അബുദബിയില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. മയക്കുമരുന്നു കടത്തും വില്‍പനയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍, കോളജ് വിദ്യാര്‍ഥികള്‍ അടക്കം എട്ട് പേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 398 കവറുകളില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നും പിടിച്ചെടുത്തു.

മയക്കുമരുന്ന് വിറ്റ് ലഭിച്ച 1.25 ലക്ഷം ദിര്‍ഹവും പിടിച്ചെടുത്തിട്ടുണ്ട്. അറബ്, ജി.സി.സി പൗരന്‍മാരായ കോളജ് വിദ്യാര്‍ഥികള്‍, വിവിധ രാജ്യക്കാരായ മൂന്ന് പെണ്‍കുട്ടികള്‍, മൂന്ന് യൂറോപ്യന്‍ വംശജര്‍ എന്നിവരാണ് പിടിയിലായത്. യൂറോപ്യന്‍ വംശജര്‍ സന്ദര്‍ശനത്തിന് എത്തിയതാണ്. യു.എ.ഇയിലേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുകയും വില്‍പന നടത്തുകയും ചെയ്തവരാണ് പിടിയിലായത്. സുഗന്ധവ്യഞ്ജനങ്ങള്‍ എന്ന വ്യാജേനയാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതായാണ് വിവരം.

രഹസ്യ വിവരത്തേത്തുടര്‍ന്ന് അബുദബി പൊലിസിന്റെ കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി കുറ്റാന്വേഷണ വിഭാഗം മേധാവി കേണല്‍ ഡോ. റാഷിദ് മുഹമ്മദ് ബുര്‍ഷീദ് പറഞ്ഞു. പിടിയിലായവരെയും പിടിച്ചെടുത്ത ലഹരി വസ്തുക്കളും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

കുറ്റാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് പ്രതികള്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് മയക്കുമരുന്ന് വിരുദ്ധ വിഭാഗം മേധാവി കേണല്‍ സുല്‍ത്താന്‍ സുവായെഹ് അല്‍ ദര്‍മാക്കി പറഞ്ഞു. വിവിധ വലുപ്പത്തിലുള്ള കവറുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. യുവാക്കള്‍ക്കിടയിലടക്കം മയക്കുമരുന്ന് വ്യാപനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  18 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  18 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  18 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  18 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  18 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago