വാണിജ്യ നികുതി വകുപ്പ് പരിശോധനയില്‍ രï് ലക്ഷം രൂപ പിടിച്ചെടുത്തു
പെരുമ്പാവൂര്‍: വാണിജ്യ നികുതി വകുപ്പ് പെരുമ്പാവൂര്‍ തടി മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ തടി ഏജന്റില്‍ നിന്നും രï് ലക്ഷം രൂപ പിടിച്ചെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയിലാണ് വാണിജ്യ നികുതി വകുപ്പ് മാര്‍ക്കറ്റില്‍ പരിശോധനക്കെത്തിയത്.
നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ പ്രതിസന്ധി മൂലം കഴിഞ്ഞ രïാഴ്ച്ചയോളം പട്ടണത്തില്‍ വ്യാപാരം വളരെ കുറവായിരുന്നു. എന്നാല്‍ തടി മാര്‍ക്കറ്റില്‍ ലക്ഷക്കണക്കിന് രൂപയുടെ വ്യാപാരം നടക്കുന്നുïെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യ നികുതി വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയില്‍ തടി ഏജന്റില്‍ നിന്നും പഴയതും പുതിയതുമായ രï് ലക്ഷം രൂപ പിടിച്ചെടുത്തു. ഇരുപതിലധികം വരുന്ന ഉദ്യോഗസ്ഥര്‍ സാധാരണക്കാരെ പോലെ വെള്ളിയാഴ്ച്ച വൈകീട്ട് മുതല്‍ തടി മാര്‍ക്കറ്റിന് സമീപം നിലയുറപ്പിച്ചിരുന്നു.
പണം കൈമാറ്റങ്ങള്‍ നിരീക്ഷിച്ചുകൊïിരുന്ന ഉദ്യോഗസ്ഥര്‍ കച്ചവടം കൂടുതല്‍ നടക്കുന്നത് രാത്രി 10 മണിക്ക് ശേഷമായതിനാല്‍ വൈകിയാണ് പരിശോധന ആരംഭിച്ചത്. തടി കയറ്റിവന്ന വാഹനങ്ങളില്‍ സൂക്ഷിച്ച തൂക്ക ചീട്ടുകളും കണക്കുകള്‍ രേഖപ്പെടുത്തിയ പേപ്പറുകളും പലരില്‍ നിന്നും പിടിച്ചെടുത്തു. പരിശോധന തുടര്‍ന്നതോടെ കച്ചവടം സ്തംഭിച്ചു. എന്നാല്‍ പിടിച്ചെടുത്തത് കള്ളപ്പണമല്ലെന്നും വ്യാപാരത്തിന് കയ്യില്‍ കരുതിയിരുന്ന പണമായിരുന്നുവെന്നും കച്ചവടക്കാര്‍ പറഞ്ഞു. പെരുമ്പാവൂരിലെ ആയിരക്കണക്കിന് പ്ലൈവുഡ് കമ്പനികളിലേക്കുള്ള തടിയെത്തുന്ന ഇവിടെ പരിശോധന നടത്തുന്നതില്‍ വ്യാപാരികളില്‍ ആശങ്കക്ക് ഇടയാക്കിയിട്ടുï്.
വാങ്ങുന്ന തടിക്ക് ചെക്ക് നല്‍കുകയെന്നത് പ്രായോഗികമല്ലെന്നും ഇങ്ങനെ വന്നാല്‍ തടി നല്‍കാന്‍ പലരും തയ്യാറാകില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇത്തരത്തില്‍ നിയന്ത്രണം വന്നാല്‍ കച്ചവടം സ്തംഭിക്കുന്ന അവസ്ഥയിലേക്ക് എത്തുമെന്നും വ്യാപാരികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."