അമിത മത്സ്യബന്ധനം: കലവയുടെ നിലനില്‍പിനും ഭീഷണി
കൊച്ചി: വര്‍ധിച്ചുവരുന്ന അമിത മത്സ്യബന്ധനം മൂലം, ആഗോള വിപണിയില്‍ ഉയര്‍ന്ന കച്ചവട മൂല്യമുള്ള കടല്‍മത്സ്യമായ കലവയുടെ (ആമൂര്‍) നിലനില്‍പിന് ഭീഷണി ഉയര്‍ത്തുന്നതായി വിലയിരുത്തല്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന കലവ മത്സ്യയിനങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ച് വിലയിരുത്തുന്നതിനുള്ള ആഗോള സംഗമത്തിലാണ് അമിതമത്സ്യബന്ധനം ഈ മീനുകള്‍ക്കുമേല്‍ സമ്മര്‍ദ്ദമേറുന്നതായി വിദഗ്ധര്‍ ചൂïിക്കാട്ടിയത്. ഇവയെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ കലവയുടെ നിലനില്‍പ് അപകടത്തിലാകുമെന്ന് യോഗം വിലയിരുത്തി.
പോര്‍ച്ചുഗലിലെ അസോറസില്‍ വച്ച് നടന്ന യോഗത്തില്‍, ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആര്‍.ഐ) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ രേഖ ജെ നായര്‍ പങ്കെടുത്തു.
13 രാജ്യങ്ങളില്‍ നിന്നായി 35 വിദഗ്ദരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 164 ഇനങ്ങളുള്ള കലവ മത്സ്യങ്ങളുടെ നിലനില്‍പ്പ് വിലയിരുത്തുന്നതിന് വേïി ഒത്തുകൂടിയത്. ഉയര്‍ന്ന വിപണന മൂല്യമുള്ള ഈ മത്സ്യങ്ങളെ അമിതമായി പിടിക്കുന്നത് ഇവയുടെ വംശനാശത്തിന് കാരണമായേക്കാമെന്ന് മത്സ്യശാസ്ത്രജ്ഞര്‍ ചൂïിക്കാട്ടി.
താരതമ്യേന ഭീഷണി കുറവാണെങ്കിലും, ഇവയുടെ ചെറുമീനുകളെ പിടിക്കുന്നത് തടഞ്ഞില്ലെങ്കില്‍ ഇന്ത്യയിലും കലവ ഇല്ലാതാകുമെന്ന് യോഗം വിലയിരുത്തി. ചെറുമീനുകള്‍ പിടിക്കുന്നത് തടയുകയും അമിതമത്സ്യബന്ധനം നിയന്ത്രിക്കുകയും ചെയ്താല്‍ ഇന്ത്യന്‍ തീരങ്ങളില്‍ ഈ മത്സ്യങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയുïാവില്ലെന്ന് ഡോ. രേഖ ജെ. നായര്‍ പറഞ്ഞു. വിവിധ കലവയിനങ്ങളുടെ ജീവശാസ്ത്ര പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയെ സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭ്യമല്ലാത്തത് ഇവയുടെ പരിപാലനത്തിന് തടസ്സമാണെന്നും അവര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയെത്തുന്നതിലെ കാലതാമസവും ഒന്നിച്ചു മുട്ടയിടുന്നതും വളര്‍ച്ചയ്ക്കിടയില്‍ സംഭവിക്കുന്ന ലിംഗവ്യത്യാസവുമാണ് ഈ മത്സ്യങ്ങള്‍ അമിതമത്സ്യബന്ധനത്തിന് ഇരയാകുന്നതിന് കാരണമാകുന്നതെന്ന് യോഗം വിലയിരുത്തി.
എന്നാല്‍, കലവയുടെ വിത്തുല്‍പാദനത്തില്‍ സി.എം.എഫ്.ആര്‍.ഐ കൈവരിച്ച നേട്ടം ഇന്ത്യയില്‍ ഇവയെ സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് ഡയറക്ടര്‍ ഡോ.എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് കലവയുടെ വിത്തുല്‍പാദനം സി.എം.എഫ്.ആര്‍.ഐ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഇത് ഇന്ത്യയില്‍ ഈ മത്സ്യങ്ങളെ കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കാനുള്ള അവസരമൊരുക്കിയിട്ടുï്. കടലില്‍ സ്ഥാപിച്ച കൂടുകളില്‍ ഇവയെ കൃഷി ചെയ്യുന്നത് കലവ മത്സ്യങ്ങളെ സംരക്ഷിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുമെന്നും ഡോ.ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."