ചുരിദാര്‍ ഇട്ട് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന സ്ത്രീയെ തടയാന്‍ അധികാരമില്ലെന്ന് മന്ത്രി
ആലപ്പുഴ: ചുരിദാര്‍ മാന്യമായ വസ്ത്രമാണെന്നും അതുധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന സ്ത്രീകളെ തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴ നഗരസഭ ഗുരുമന്ദിരം വാര്‍ഡില്‍ സ്ത്രീകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറിയതിന് എതിര്‍ക്കേïകാര്യമില്ല.
ആക്ഷേപം പറയാന്‍ അവകാശമുïെങ്കിലും ക്ഷേത്രത്തില്‍ കയറുന്ന സ്ത്രീകളെ തടയാന്‍ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മലയാളികളുടെ വേഷം മോശമാണെന്ന ധാരണ ശരിയല്ല. ഇത്തരം ധാരണകള്‍ യുവതലമുറയെ വഴിതെറ്റിക്കാനെ ഉപകരിക്കുകയുള്ളു. കേരളത്തിലെ പരമ്പരാഗത വസ്ത്രമായ സാരി ഇന്ത്യയിലെ വസ്ത്രധാരണത്തിനു തന്നെ നല്ല മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്വം വലിയ മാറ്റമാണുïാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമാണെങ്കിലും എല്ലാമേഖലയിലും സ്ത്രീകളുടെ പങ്കാളിത്വം വളരെ വലുതാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുïെന്നും ഇത് സാമൂഹിക മാറ്റത്തിന് സഹായിച്ചിട്ടുïെന്നും മന്ത്രി പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍ ബഷീര്‍ കോയാപറമ്പില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് മുതിര്‍ന്ന പൗരന്മാരെ ആദരിക്കലും മുഖ്യപ്രഭാഷണവും നടത്തി. എ.ഡി.എസ് ചെയര്‍പേഴ്‌സന്‍ സിന്ധു സജീവ് കുമാര്‍ സ്വാഗതം പറഞ്ഞു. മദ്യം മയക്കുമരുന്ന് ഉപയോഗത്തിന്റെ ദുഷ്യവശങ്ങളെക്കുറിച്ച് കേരള കൗമുദി യൂനിറ്റ് ചീഫ് സി.കെ വിശ്വനാഥന്‍, ദേശാഭിമാനി റിപ്പോര്‍ട്ടര്‍ ബി. സുശീല്‍ കുമാര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.
കൗണ്‍സിലര്‍മാരായ രാജു താന്നിക്കല്‍, ഷോളി സിദ്ധകുമാര്‍, ബി. മെഹബൂബ്, മോളി ജേക്കബ്, അഡ്വ. ജി. മനോജ് കുമാര്‍, ഇല്ലിക്കല്‍ കുഞ്ഞുമോന്‍, അഡ്വ. എ.എ റസാക്ക്, ഷീലാ, സീനത്ത് നാസര്‍, നഗരസഭാ സെക്രട്ടറി ആര്‍.എസ് അനു, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ രാജേശ്വരി ഉദയന്‍, വൈസ് ചെയര്‍പേഴ്‌സന്‍ വത്സമ്മ വര്‍ഗ്ഗീസ്, സെക്രട്ടറി കാഞ്ചന തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് കുടുംശ്രീ അംഗങ്ങളുടെയും പ്രമുഖനാടക നടന്‍ സുന്ദരം കുറുപ്പശ്ശേരിയുടെ നേതൃത്വത്തില്‍ ബാലസഭാ കുട്ടികളുടെയും വനിതകളുടെയും വിവിധ പരിപാടികളും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."