കെ.എസ്.ഇ.ബി കനിഞ്ഞു; സുനിതയുടെ വീട്ടില്‍ വെളിച്ചമെത്തി
അരൂര്‍: അരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ നിര്‍ധനയായ ഉപഭോക്താവിന്റെ വീട് അരൂര്‍ ഇലക്ട്രിക്കല്‍ ജീവനക്കാരും ഇലക്ട്രിക്കല്‍ വയര്മാന്മാരും ചേര്‍ന്ന് സൗജന്യമായി വയറിങ് നടത്തി വൈദ്യുതി നല്കി.
അരൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ പാലക്കാട്ട് ചിറയില്‍ സുനിതയുടെ വീടാണ് വൈദ്യുതീകരിച്ച് നല്‍കിയത്.സ്വിച്ച് ഓണ്‍ കര്‍മ്മം കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.സന്തോഷ് നിര്‍വ്വഹിച്ചു.
കേരളത്തിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും സമ്പൂര്‍ണ്ണ വൈദ്യുതീകരണം മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. 2017 മാര്‍ച്ച് 31നു മുമ്പ് ലക്ഷ്യം പൂര്‍ത്തീകരിക്കും . ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് ചെറിയ തുക ഈടാക്കിക്കൊïുമാണ് വൈദ്യുതി കണക്ഷന് നല്‍കുന്നത്.
അരൂര്‍ പഞ്ചായത്തില്‍ മുന്ന് വീടുകളും എഴുപുന്ന പഞ്ചായത്തില്‍ ഒരു വീടുമാണ് വയറിംഗ് നടത്തി വൈദ്യുതീകരിക്കുന്നത്.ചങ്ങില്‍ അരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ വി രാജന്,അസ്സോസിയേഷന് സി.സി അംഗം ഷീജ ശ്രീജിത്ത്,യൂണിറ്റ് കണ്‍വീനര്‍ എം.ആര്.തമ്പി,വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."