ആരോഗ്യ സേവനം സമ്പൂര്‍ണമാക്കാന്‍ കൂട്ടായ്മകള്‍ അനിവാര്യം: മന്ത്രി എ.സി മൊയ്തീന്‍
വടക്കാഞ്ചേരി: ആരോഗ്യമേഖലയില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പ് വരുത്താന്‍ ജനകീയ കൂട്ടായ്മ അനിവാര്യമാണെന്നും ഈ കാര്യത്തില്‍ പൂര്‍ണത ഉറപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് പരിമിതി ഉണ്ടെന്നും വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതില്‍ സ്വകാര്യ ആശുപത്രികള്‍ നല്‍കുന്ന സേവനങ്ങള്‍ ഏറെ മഹത്തരമാണെന്നും മൊയ്തീന്‍ കൂട്ടി ചേര്‍ത്തു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ എറണാംകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വടക്കാഞ്ചേരിയില്‍ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനില്‍ അക്കര എം.എല്‍.എ അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, കൗണ്‍സിലര്‍ സിന്ധു സു ബ്രഹ്മണ്യന്‍, ശശികുമാര്‍ കൊടക്കാടത്ത്, വി.ജെ ബെന്നി, അജിത് കുമാര്‍മല്ലയ്യ, ബ്രഹ്മചാരി ജയശങ്കര്‍ സ്വാമികള്‍, പി.എന്‍ ഗോകുലന്‍, വി.വി ഫ്രാന്‍സീസ്, ജയന്‍ കുണ്ടുകാട്, പി.വി വേണുഗോപാലന്‍, ഡോ.ദിനേശ്, എം.ഡി ജയന്‍, ടി.കെ സനീഷ്, കെ.എന്‍ രവീന്ദ്രന്‍, സോമന്‍ മാച്ചാ മംഗലം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."